ഫ്രാന്‍സിലെ വാല്‍സിന്റെ സര്‍ക്കാര്‍ രാജിവെച്ചു
Monday, August 25, 2014 3:58 AM IST
പാരീസ്:ഫ്രഞ്ച് പ്രസിഡന്റ് മാനുവല്‍ വാല്‍സ് രാജിവെച്ചു.പ്രസിഡന്റ് ഫ്രാങ്കോയിസ് ഒളാന്ദിന് സമര്‍പ്പിച്ച രാജിക്കത്തില്‍ പുതിയൊരു മന്ത്രിസഭ രൂപീകരിയ്ക്കാന്‍ അഭ്യര്‍ത്ഥിച്ചു. സര്‍ക്കാരിന്റെ സാമ്പത്തിക കാര്യത്തെച്ചൊല്ലിയുള്ള ഒച്ചപ്പാടാണ് രാജിയില്‍ കലാശിച്ചത്. സാമ്പത്തിക മന്ത്രി അര്‍നൌഡ് മൊണ്ടേബുര്‍ഗും പ്രധാനമന്ത്രി വാല്‍സുമായി നിലനിന്നിരുന്ന അനൈക്യം ഞായറാഴ്ച പുറത്തുവന്നതിനെ തുടര്‍ന്നാണ് രാജി. രാജി സ്വീകരിച്ച് ഒളാന്ദ് രാജ്യനബ്ബയെ കരുതി പുതിയൊരു കാബിനറ്റ് രൂപീകരിയ്ക്കാന്‍ വാല്‍സിനോട് അഭ്യര്‍ത്ഥിച്ചു.

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമാക്കിയുള്ള മൊണ്ടേബുര്‍ഗിന്റെ അച്ചടക്ക നടപടികള്‍ പരിധിക്കപ്പുറമായി എന്ന പ്രധാനമന്ത്രിയുടെ ആരോപണം അടിസ്ഥാനരഹിതമാണന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ രാജിയില്‍ തനിയ്ക്ക് ഖേദമില്ലെന്നും മൊണ്ടേബുര്‍ഗ് പറഞ്ഞു. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് വാല്‍സ് ഫ്രഞ്ച് പ്രധാനമന്ത്രിയായി അധികാരമേറ്റത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍