സ്വിറ്റ്സര്‍ലന്‍ഡില്‍ കേളി ഓണം സെപ്റ്റംബര്‍ ആറിന്
Sunday, August 24, 2014 7:26 AM IST
സൂറിച്ച് : സ്വിറ്റ്സര്‍ലന്‍ഡിലെ പ്രമുഖ സാമൂഹ്യ,സാംസ്കാരിക സംഘടനയായ കേളി ഓണം ആഘോഷിക്കുന്നു. സെപ്റ്റംബര്‍ ആറിന് (ശനി) കുസ്നാഹ്റ്റ് ഹെസ്ളി ഹാളില്‍ (ഒലഹെശ ഒമഹഹല, ഡിലൃേവലഹെശയമരവൃമലൈ 33, 8700 ഗüിമരവ, ദüൃശരവ) ഉച്ചയ്ക്ക് 12ന് രുചികരമായ ഓണസദ്യയോടെ ഓണാഘോഷം തുടങ്ങും. തുടര്‍ന്ന് സമ്മേളനവും കലസന്ധ്യയും അരങ്ങേറും.

ഇന്ത്യന്‍ അംബാസിഡര്‍ എം.കെ.ലോകേഷ് മുഖ്യാതിഥിയും പദ്മശ്രീ സി.സുധാ വര്‍ഗീസ് വിശിഷ്ടാതിഥിയും ആയിരിക്കും.

ഓണാഘോഷത്തിനായി പയസ് പലത്രകടവില്‍, ജോയി പാലകുടി, ദീപ മേനോന്‍, ജേക്കബ് മാളിയേക്കല്‍ എന്നിവര്‍ കണ്‍വീനര്‍മാരായ കമ്മിറ്റിയും ബാബു കാട്ടുപലം, ജിനു കളങ്ങര, കുര്യാക്കോസ് മണിക്കുറ്റിയില്‍, ജോണ്‍ താമരശേരി, ജോയി അവരപ്പാടന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള എക്സിക്യുട്ടീവ് കമ്മിറ്റിയും പ്രവര്‍ത്തിച്ചുവരുന്നു.

കേളി ഈ വര്‍ഷം പത്ത് ലക്ഷത്തോളം രൂപയുടെ സാമൂഹ്യ പ്രവര്‍ത്തനം കേരളത്തില്‍ ചെയ്തു. കേളിയുടെ ഓരോ കലാസായാഹ്നങ്ങളില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ തുകയും കാരുണ്യ പ്രവര്‍ത്തനത്തിനായി മാത്രം വിനിയോഗിക്കുന്നു.