മെല്‍ബണ്‍ മലയാളി ഫെഡറേഷന്‍ ഓണാഘോഷം ഓഗസ്റ് 30 ന്
Sunday, August 24, 2014 7:21 AM IST
മെല്‍ബണ്‍: മെല്‍ബണ്‍ മലയാളി ഫെഡറേഷന്റെ ഓണാഘോഷം ഓഗസ്റ് 30ന് സ്പ്രിംഗ് ഡെയില്‍ അരങ്ങേറും. രാവിലെ 10ന് ആരംഭിക്കുന്ന ചടങ്ങുകളുടെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം മനോജ് കെ. ജയന്‍ നിര്‍വഹിക്കും.

കൂടാതെ കോണ്‍സല്‍ ജനറല്‍ മനേക ജയിന്‍, കാബിനറ്റ് സെക്രട്ടറി ഇന്‍കാ പെലൂബ്, കേസി സിറ്റി കൌണ്‍സില്‍ മേയര്‍ ബ്രൂക്, സി. ശ്രീനിവാസന്‍, എകഅഢ പ്രസിഡന്റ് വാസന്‍ ശ്രീനിവാസന്‍ തുടങ്ങിയവരും ഓണാഘോഷ ചടങ്ങുകളില്‍ വിശിഷ്ടാതിഥികളായെത്തും. വിവിധ സാംസ്കാരിക നേതാക്കള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്