എന്‍എസ്എസ് യുകെയുടെ ഓണാഘോഷം ഓഗസ്റ് 31 ന്
Sunday, August 24, 2014 7:10 AM IST
ലണ്ടന്‍: എന്‍എസ്എസ് യുകെയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം ഓഗസ്റ് 31ന് ഈസ്റ് ഹാമില്‍ ആഘോഷിക്കുന്നു. രാവിലെ 11 ന് ആരംഭിക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ച് തിരുവാതിര, ഗാനമേള, കേരള തനിമ വിളിച്ചോതുന്ന വിവിധയിനം കലാപരിപാടികള്‍ എന്നിവ അരങ്ങേറും.

ഉച്ചയ്ക്ക് 12 മുതല്‍ ഒന്നുവരെ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്ന ഓണാഘോഷത്തിന്റെ ഏതാനും പാസുകള്‍ കൂടി ലഭ്യമാണ്. 26ന് (ചൊവ്വ) വരെ മാത്രമേ പാസുകള്‍ വിതരണം ചെയ്യുകയുള്ളൂ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 07774002244,07725696295,07931122768.

ആഘോഷം നടക്കുന്ന വേദിയുടെ വിലാസം: റിപ്പിള്‍ സെന്റര്‍ 121, റിപ്പിള്‍ റോഡ്, ബാര്‍കിംഗ്, കഏ11 7എച.