ഡെലവെയര്‍ വാലി സെന്റ് ജോണ്‍സില്‍ വി. യോഹന്നാന്‍ മാംദാനായുടെ തിരുനാള്‍ ഓഗസ്റ്റ് 29 മുതല്‍
Saturday, August 23, 2014 3:48 AM IST
ഫിലഡല്‍ഫിയ: ഡെലവെയര്‍ വാലി സെന്റ് ജോണ്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധ യോഹന്നാന്‍ മാംദാനയുടെ ഓര്‍മ്മപ്പെരുനാള്‍ ഓഗസ്റ്റ് 29, 30, 31 (വെളളി, ശനി, ഞായര്‍) തീയതികളായി കൊണ്ടാടപ്പെടുന്നു. ഫാ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.

വെളളിയാഴ്ചയും ശനിയാഴ്ച്ചയും വൈകുന്നേരം 6 മണിക്ക് നമസ്കാരം തുടര്‍ന്ന് സുവിശേഷ പ്രസംഗവും നടക്കും. ഞായറാഴ്ച രാവിലെ 8.30 ന് നമസ്കാരവും വി. കുര്‍ബാനയും ഫാ. ഡോ. വര്‍ഗീസ് എം. ഡാനിയേലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ തുടര്‍ന്ന് റാസ, ആശീര്‍വാദം, നേര്‍ച്ച വിളമ്പ് എന്നിവയും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : വികാരി ഫാ. സിബി വര്‍ഗീസ് : 267 401 3732, തോമസ് പി. തൊമ്മന്‍ (ട്രസ്റ്റി : 267 250 99, നൈനാന്‍ പൂവത്തൂര്‍ (സെക്രട്ടറി) : 610 931 3593.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍