സിബന്‍ഹില്‍ട്ടണില്‍ വേനല്‍ക്കാല വിനോദയാത്ര നടത്തി
Friday, August 22, 2014 8:34 AM IST
വിയന്ന: വിയന്നയിലെ സിബന്‍ഹില്‍ട്ടണില്‍ മലയാളി അസോസിയേഷന്‍ വേനല്‍ക്കാല വിനോദയാത്ര നടത്തി. ഓഗസ്റ് 15 ന് (വെള്ളി) 72 പേരടങ്ങിയ സം

ഘമാണ് വിനോദയാത്ര നടത്തിയത്. മാതാവിന്റെ സ്വര്‍ഗാരോപണ തിരുനാളിനോനുബന്ധിച്ച് ഓസ്ട്രിയയിലെ ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള വിശുദ്ധ കുരിശിന്റെ ദേവാലയത്തിലെ വിശുദ്ധ കുര്‍ബാനയ്ക്കു ശേഷമാണ് പരിപാടികള്‍ ആരംഭിച്ചത്.

ശ്പാര്‍ പാര്‍ക്കും മിരാഫേള്ളേ വെള്ളച്ചാട്ടവും സന്ദര്‍ശിച്ച് സംഘം വൈകിട്ട് ഹോയറിഗനില്‍ രണ്ടു ഗ്രൂപ്പു തിരിച്ചുള്ള അണ്ഡാക്ഷരി മത്സരവും നടന്നു. രാവിലെ എട്ടിന് ദേശീയഗാനാലാപനത്തോടെയാണ് വിനോദയാത്ര നടത്തിയത്. രാത്രി 9.30ന് വിയന്നയില്‍ തിരിച്ചെത്തി.

വിനോദയാത്രയ്ക്ക് ബാബു ബീന കുടിയിരിക്കല്‍, ജോസ് ലില്ലിക്കുട്ടി പെരുമ്പ്രാല്‍, ഷോജി ബീന വെളിയത്ത്, റാഫി മേരി ഇല്ലിക്കല്‍ എന്നിവര്‍ നേതൃ
ത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍