ഓസ്ട്രിയന്‍ പോലീസ് 10 സിറിയന്‍ തീവ്രവാദികളെ അറസ്റു ചെയ്തു
Friday, August 22, 2014 8:29 AM IST
വിയന്ന: ഓസ്ട്രിയന്‍ പോലീസ് 10 സിറിയന്‍ തീവ്രവാദികളെ അറസ്റു ചെയ്തു. തീവ്രവാദികള്‍ സിറിയയിലേക്കു കടക്കുവാനായി ശ്രമിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നു. ഒമ്പതുപേരും അഭയാര്‍ഥികളായി ഓസ്ട്രിയയിലെത്തിയവരാണ്.

വിയന്നയുടെ അതിര്‍ത്തിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഓസ്ട്രിയന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശക്തമായ നിരീക്ഷണത്തിനൊടുവിലാണ് ഇവരെ പിടികൂടിയത്. ഓസ്ട്രിയന്‍ ആഭ്യന്തരമന്ത്രി യോഹാന്നാ മിക്കി ലൈറ്റ്നര്‍ കേന്ദ്ര സംസ്ഥാന ഏജന്‍സികളെ തന്റെ അഭിനന്ദനം അറിയിച്ചു.

തീവ്രവാദികളോട് യാതൊരുവിധ കരുണയും ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ജിഹാദികര്‍ക്കെതിരെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നിയമനടപടികളെക്കുറിച്ച് ആഴ്ച്ചകള്‍ക്കു മുമ്പ് നിയമ-വിദേശ വകുപ്പുകളെ അറിയിച്ചിരുന്നുവെന്നും അതനുസരിച്ച് വിദേശ പോരാളികള്‍ക്ക് അഭയാര്‍ഥിത്വം നഷ്ടപ്പെടുമെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു. രാജ്യസുരക്ഷക്കുവേണ്ടി ഏതറ്റംവരെ പോകാനും തയാറാണെന്നും അവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍