ലിമയുടെ സമ്മര്‍ ടൂറും ഓണാഘോഷവും
Friday, August 22, 2014 5:58 AM IST
ലിവര്‍പൂള്‍: ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) എല്ലാ വര്‍ഷവും നടത്തിവരാറുള്ള സമ്മര്‍ ടൂര്‍ ആഗല്‍സി (വെയില്‍സ്) ലേക്ക് ഓഗസ്റ് 23 ന് (ശനി) നടക്കും. പ്രകൃതി രമണീയമായ വെയില്‍സിലേക്കു നടത്തപ്പെടുന്ന ടൂര്‍ പ്രോഗ്രാമിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ശനി രാവിലെ എട്ടിന് ആരംഭിക്കുന്ന പ്രോഗ്രാം വൈകുന്നേരം ഏഴിന് പര്യവസാനിക്കും.

മറ്റു ജീവിത തെരക്കുകളില്‍നിന്നെല്ലാം ഒഴിഞ്ഞുനിന്ന് ഒരുദിവസം ഉല്ലാസത്തിനായി എല്ലാ വര്‍ഷവും ലിമ അതിന്റെ ആരംഭ കാലം മുതല്‍ ക്രമീകരിക്കാറുള്ളതാണ്. ലിമ കുടുംബത്തിലെ എല്ലാ അംഗങ്ങളും വളരെ ഉത്സാഹത്തോടെ പങ്കെടുക്കുന്ന ഈ വര്‍ഷത്തെ സമ്മര്‍ ടൂറിനായുള്ള ടിക്കറ്റുകള്‍ മൊത്തം ബുക്കു ചെയ്തു കഴിഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹരികുമാര്‍ 07963387035, സബാസ്റ്യന്‍ ജോസഫ് 07788254892, ജോസ് മാത്യു 07791441097 എന്നിവരുമായി ബന്ധപ്പെടുക.

ഓണാഘോഷങ്ങള്‍ മുന്‍ വര്‍ഷങ്ങളിലെപോലെ ലിമയുടെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ സെപ്റ്റംബര്‍ 14 ന് (ശനി) ലിവര്‍പൂളില്‍ ക്നോസിലി ലഷര്‍ ആന്‍ഡ് കള്‍ച്ചറല്‍ പാര്‍ക്കില്‍ നടത്തുന്നു.

പരമ്പരാഗതമായ രീതിയില്‍ രാവിലെ പത്തിന് ആരംഭിക്കുന്ന ഓണാഘോഷ പരിപാടികള്‍ വൈകുന്നേരം എട്ടിന് പര്യവസാനിക്കും. വിഭവ സമൃദ്ധമായ ഓണ സദ്യയും തുടര്‍ന്നു ലിവര്‍പൂളിലെ കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന കലാപരിപാടികള്‍ തികച്ചും പ്രോഗ്രാമിനു മാറ്റു കൂട്ടും.

എല്ലാ അധുനിക സൌകര്യങ്ങളും ഒത്തിണക്കിയ ക്നോസിലി ഹാളില്‍ നടത്തുന്ന ഓണാഘോഷങ്ങളില്‍ പങ്കെടുക്കുന്നു എന്നുറപ്പാക്കാന്‍ പ്രവേശന ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് ലീവുകള്‍ ക്രമീകരിക്കേണ്ടതാണ.് നാമ മാത്രമായ ടിക്കറ്റുകള്‍ മാത്രമേ റിസര്‍വേഷനായി അവശേഷിക്കുന്നുള്ളു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജു ഉതുപ്പ് (പ്രസിഡന്റ്) 07931591307, ദിനൂപ് ജോര്‍ജ് (സെക്രട്ടറി) 07917222646.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍