സഖറിയാസ് മോര്‍ പീലക്സിനോസ് യുകെയുടെ പുതിയ പാത്രയാര്‍ക്കല്‍ വികാരി
Friday, August 22, 2014 5:57 AM IST
ലണ്ടന്‍: സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യുകെ റിജീയണന്റെ പുതിയ പാത്രിയാര്‍ക്കല്‍ വികാരിയായി സഖറിയാസ് മോര്‍ പീലക്സിനോസ് തിരുമേനിയെ ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍, പരിശുദ്ധ പാത്രായര്‍ക്കീസ് ബാവാ തിരുമനസുകൊണ്ട് അടുത്ത മൂന്നു വര്‍ഷത്തേക്കു നിയമിച്ച് കല്‍പ്പനയായി.

തിരുമനസ് നിലവില്‍ ഇടുക്കി ഭദ്രാസനാധിപനും തൂത്തൂട്ടിയിലെയും അ മ്പലവയലിലെയും മോര്‍ ഗ്രിഗോറിയന്‍ ധ്യാനകേന്ദ്രങ്ങളുടെ ഡയറക്ടറുമാണ് തിരുമനസിന്റെ നേതൃത്വത്തില്‍ ധ്യാന ശുശൂഷകള്‍ 2010 ല്‍ ബെല്‍ഫാസ്റിലും 2013 ല്‍ ഓക്സ്ഫോര്‍ഡിലും നടന്ന ഫാമിലി കോണ്‍ഫറന്‍സുകളിലും യുകെ മേഖലയിലുള്ള വിവിധ ഇടവകകളിലും ഉണ്ടായിട്ടുണ്ട്.

ഇപ്പോള്‍ പാത്രിയര്‍ക്കല്‍ വികാരിയായിരുന്ന മാത്യൂസ് മോര്‍ അപ്രേം തിരുമേനിയുടെ മൂന്നു വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയതിനാലാണ് ഈ പുനര്‍ ക്രമീകരണം.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍