മൈന്‍ഡ് ഓണാഘോഷം ഓഗസ്റ് 30ന്
Friday, August 22, 2014 5:57 AM IST
ഡബ്ളിന്‍: അയര്‍ലന്‍ഡിലെ മലയാളി സംഘടനയായ മൈന്‍ഡ് ഓണാഘോഷം ഓഗസ്റ് 30ന് (ശനി) നടക്കും. ഗ്രിഫിത്ത് അവന്യുവിലുള്ള സ്കോയില്‍ മുറേ ബോയിസ് സ്കൂളില്‍ രാവിലെ 9.30 മുതല്‍ ആരംഭിക്കുന്ന ആഘോഷപരിപാടികളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേകം വടംവലി മത്സരം നടക്കും. 12.30 മുതല്‍ ഓണസദ്യക്ക് തുടക്കം കുറിക്കും.

ഉച്ചകഴിഞ്ഞ് നടക്കുന്ന പൊതു സമ്മേളനത്തില്‍ വിശിഷ്ഠാതിഥികള്‍ക്കുള്ള സ്വീകരണവും മൈന്‍ഡ് കിഡ്ഫെസ്റ് വിജയികള്‍ക്കുള്ള സമ്മാനങ്ങളുടെ വിതരണവും ഉണ്ടായിരിക്കും. കിഡ്ഫെസ്റ് വിജയികളായ കുട്ടികളും മാതാപിതാക്കളും ആഘോഷത്തില്‍ പങ്കെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

തുടര്‍ന്നു നടക്കുന്ന കലാവിരുന്നില്‍ തിരുവാതിര, മോഹിനിയാട്ടം, സിനിമാറ്റിക് ഡാന്‍സ്, ക്ളാസിക്കല്‍ ഡാന്‍സ്, മോണോആക്ട്, നാടന്‍പാട്ട് തുടങ്ങി നിരവധി കലാരൂപങ്ങള്‍ അരങ്ങില്‍ എത്തും.

വൈകുന്നേരം 4.30 മുതല്‍ ഡബ്ളിന്‍ സോള്‍ ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0894951743.

റിപ്പോര്‍ട്ട്: ജിജി ജേക്കബ്