വിയന്നയില്‍ സ്കൂള്‍ സാമഗ്രികള്‍ ഓണ്‍ലൈന്‍ വഴിയും
Friday, August 22, 2014 5:54 AM IST
വിയന്ന: രക്ഷിതാക്കളുടെ സൌകര്യത്തെ മാനിച്ച് ഈ വര്‍ഷത്തെ സ്കൂള്‍ സാമഗ്രികള്‍ ഓണ്‍ലൈന്‍ വഴി വാങ്ങുവാന്‍ ലിബെറോ അവസരമൊരുക്കുന്നു. സെപ്റ്റംബര്‍ ഒന്നിന് സ്കൂള്‍ തുറക്കുന്നത് പ്രമാണിച്ച് കടകളിലെ തെരക്കൊഴിവാക്കുന്നതിനും സമയം ലാഭിക്കുന്നതിനുമായിട്ടാണ് പുതിയ പദ്ധതി.

രക്ഷിതാക്കള്‍ക്ക് രെവൌഹഹശലെേ @ ഹശയലൃീ.മ ല്‍ ബുക്ക് ചെയ്യാം. 12 മണിക്കൂറിനുള്ളില്‍ തൊട്ടടുത്ത ലിബരോ ഷോപ്പില്‍ നിന്ന് സാമഗ്രികള്‍ കൈപ്പറ്റാം. ഇനി അതിനും സമയമില്ലെങ്കില്‍ പോസ്റില്‍ വീട്ടിലെത്തിക്കും.

21 ഓഗസ്റ് മുതല്‍ താലിയ ഷോപ്പില്‍ സാധനങ്ങള്‍ ലഭ്യമാണ്. ഓണ്‍ലൈനില്‍ ഠവമഹശമ.മ ല്‍ ഓര്‍ഡര്‍ ചെയ്യുക. എന്നിട്ട് വീടിനടുത്തുള്ള താലിയ ഷോപ്പില്‍ പോയി സാധനങ്ങള്‍ വാങ്ങുക.

ഹോഫറില്‍ ഈയാഴ്ച്ച മുതല്‍ വില്‍പ്പന ആരംഭിച്ചു. സെപ്റ്റംബര്‍ ഒന്നു മുതല്‍ പുതിയ ബുക്കുകളും പഠന സാമഗ്രികളും വീണ്ടും എത്തുന്നതാണ്. ലിഡിലില്‍ 28 ഓഗസ്റ് മുതല്‍ സ്കൂള്‍ പഠന സാമഗ്രകള്‍ ലഭിക്കുന്നതാണ്.

പാഗ്രോയില്‍ പഠന സാമഗ്രികളുടെയും പേന, പെന്‍സില്‍ എന്നിവയുടെ പ്രത്യേക ശേഖരവും ഒരുക്കിയിട്ടുണ്ട്. ഇന്റര്‍ശ്പാറില്‍ ഗുണനിലവാരമുള്ള പഠനസമാഗ്രികളെ കൂടാതെ സ്കൂള്‍ ബാഗുകളുടെ ശേഖരവും കുട്ടികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

കാര്‍ലാസ് (കാരിത്താസ്) സെക്കന്റ് ഹാന്‍ഡ് ഷോപ്പില്‍ ഓഗസ്റ് 25 മുതല്‍ വസ്തുക്കള്‍ക്ക് വന്‍ വിലക്കിഴിവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ംംം. രമൃഹമ.മ

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍