ഉയര്‍ന്ന ജീവിത നിലവാരത്തിന് വിയന്നക്ക് ലോകത്തില്‍ രണ്ടാം സ്ഥാനം
Friday, August 22, 2014 5:54 AM IST
വിയന്ന: ഉയര്‍ന്ന ജീവിത നിലവാരത്തിന്റെ കാര്യത്തില്‍ ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്ന മറ്റു യൂറോപ്യന്‍ പട്ടണങ്ങളെ പിന്തള്ളി ഒന്നാമതെത്തി. ലോകത്തില്‍ രണ്ടാം സ്ഥാനവും യൂറോപ്പില്‍ ഒന്നാം സ്ഥാനവുമാണ് വിയന്നയ്ക്കുള്ളത്.

ബ്രിട്ടീഷ് മാഗസിനായ ദി ഇക്കണോമിസ്റ് നടത്തിയ സര്‍വേയിലാണ് ലോകത്തിലെതന്നെ ഏറ്റവും ഉയര്‍ന്ന ജീവിത നിലവാരമുള്ള സിറ്റിയായി വിയന്നയെ തെരഞ്ഞെടുത്തത്

ഉയര്‍ന്ന സാമൂഹിക, രാഷ്ട്രിയ സുരക്ഷിതത്വം, അടിസ്ഥാന സൌര്യങ്ങള്‍, സാംസ്കാരിക പൈതൃകം, പരിസ്ഥിതി സൌഹൃദ കെട്ടിട നിര്‍മാണം, പഠനസൌകര്യങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ് നടന്നത്.

ഒന്നാം സ്ഥാനം മെല്‍ബണും (ഓസ്ട്രേലിയ) അവസാന സ്ഥാനം കലാപകലുഷിതമായ ദമാസ്കസും (സിറിയ) പങ്കിട്ടു.

215 നഗരങ്ങളില്‍ നടത്തിയ താരതമ്യപഠനത്തില്‍ വിയന്നയ്ക്ക് 108.6 പോയിന്റും 107.9 പോയിന്റോടു കൂടി വാന്‍കൂവറും (കാനഡ) 107.4 പോയിന്റോടെ ഓക് ലാന്റും (ന്യൂസിലാന്‍ഡ്) പട്ടികയില്‍ കടന്നുകൂടി.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍