ചങ്ങനാശേരി എസ്.ബി, അസംപ്ഷന്‍ അലുംമ്നി കുടുംബ സംഗമം ഓഗസ്റ് 23 ന്
Friday, August 22, 2014 3:58 AM IST
ന്യൂജേഴ്സി: വര്‍ഷങ്ങളായി ന്യൂജേഴ്സിയില്‍ പ്രവര്‍ത്തിച്ചു വരുന്ന എസ്.ബി അലുംമ്നി ചാപ്റ്റര്‍ യുവനിരയെ ഉള്‍പെടുത്തി നവജീവന്‍ നല്‍കുന്നതിന്റെ ഭാഗമായി നടത്തുന്ന കുടുംബ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഓഗസ്റ് 23 ന് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ (ട.ഠവീാമ ട്യൃീ ങമഹമയമൃ രമവീേഹശര ഇവൌൃരവ, 44 ഘശ്ശിഴീി അ്ല ,ടീാലൃലെ ചഷ,08873) പാരിഷ് ഹാളില്‍ വച്ച് വൈകുന്നേരം 4.30 മുതല്‍ വൈകിട്ട് 8.30 വരെ വര്‍ണ്ണാഭമായ പരിപാടികളോടെ നടത്തപ്പെടും. അന്നേ ദിവസം വരുംവര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ആശയങ്ങളും അഭിപ്രായങ്ങളും ക്രോഡികരിക്കുകയും വ്യക്തമായ ഒരു പ്രവര്‍ത്തന നയം ചിട്ടപെടുത്തുകയും ചെയ്യും. കോളേജിന്റെയും വിദ്യാര്‍ത്ഥികളുടെയും ഉന്നമനം ലക്ഷ്യമാക്കി ഉള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആണ് മുന്‍ഗണന നല്കുന്നത്. സ്വന്തം കലാലയ ജീവിതം ഒരു പരിപാവനമായ ഓര്‍മ്മയായി കാത്തു സൂക്ഷിക്കുന്ന എല്ലാ എസ് ബി-അസംപ്ഷന്‍ അലുംമ്നികളെയും കുടുംബ സംഗമത്തിലേക്കു പ്രതീക്ഷിക്കുന്നു എന്ന് ഭാരവാഹികളായ ശ്രി ജയിംസ് മുക്കടാന്‍ , പിന്റോ ചാക്കോ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ജയിംസ് മുക്കാടന്‍ (609 213 0301), പിന്റോ ചാക്കോ (973 337 7238).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം