ബ്രിട്ടീഷ് കാര്‍ണിവല്ലിന് സ്വിന്‍ഡണ്‍ സ്റാര്‍സിന്റെ ചെണ്ടമേളം
Thursday, August 21, 2014 8:37 AM IST
ലണ്ടന്‍: ബ്രിസ്റോളിലെ പ്രശസ്തമായ ബ്രാഡ്ലി സ്റോക്ക് കാര്‍ണിവല്ലിന് ഓഗസ്റ് 23ന് (ശനി) ഉച്ചയ്ക്ക് 12ന് കേരളീയ ചെണ്ടമേളത്തിന് ഏറ്റം വിഖ്യാതമായ സ്വിന്‍ഡണ്‍ സ്റാര്‍സിന്റെ ചെണ്ടമേളത്തോടെ തുടക്കമാകും.

ബ്രാഡ്ലി സ്റോക്കിയ ബ്രൂക് വേ ആക്ടിവിറ്റി സെന്ററില്‍ നിന്ന് ആരംഭിക്കുന്ന കാര്‍ണിവല്‍ പരേഡില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള കലാകാരന്മാര്‍ക്കൊപ്പമാണ് കേരളീയ സംസ്കാരത്തെ പ്രതിനിധീകരിച്ച് സ്വിന്‍ഡണ്‍ സ്റാര്‍സ് സംഘവും ഘോഷയാത്രയില്‍ അണിചേരുന്നത്.

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സംഘത്തെ കാര്‍ണിവല്ലിലേക്ക് ക്ഷണിക്കപ്പെടുന്നത്. ബ്രാഡ്ലി സ്റോക് കൌണ്‍സിലിന്റെ കാര്‍ണിവല്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ കൌണ്‍സിലര്‍ ടോം ആദിത്യയാണ് സ്വിന്‍ഡന്‍ സ്റാര്‍സിനെ പങ്കെടുപ്പിക്കാന്‍ മുന്‍കൈ എടുത്തത്.

പരേഡിനുശേഷം ബ്രാഡ്ലി സ്റോകക്കിലെ ജൂബിലി ഗ്രീന്‍ മൈതാനിയില്‍ വൈവിധ്യമാര്‍ന്ന സംഗീത സദ്യയും കാര്‍ണിവല്‍ സര്‍ക്കസുകളും വിന്‍ഡേജ് ക്ളാസിക് കാറുകളുടെ പ്രദര്‍ശനവും ആകാശയാത്രയ്ക്ക് അവസരമേകി ഹോട്ട് എയര്‍ ബലൂണുകളുടെ മേളയും ഫണ്‍ ഫേര്‍ റൈഡുകളും ഒരുക്കിയിട്ടുണ്െടന്ന് കൌണ്‍സിലര്‍ ടോം ആദിത്യ അറിയിച്ചു.

ഇംഗ്ളണ്ടിലേയും സ്കോട്ലാന്‍ഡിലേയും വെയില്‍സിലേയും തിരുനാളുകളിലും ആഘോഷപരിപാടികളിലും സ്വിന്‍ഡന്‍ സ്റാര്‍സിന്റെ സാന്നിധ്യം ഒരാവശ്യ ഘടകമായി മാറിക്കഴിഞ്ഞു. ഓഗസ്റ് 25ന് സ്വിന്‍ഡന്‍ കൌണ്ടി ഗ്രൌണ്ടില്‍ ഡയബറ്റിക് യുകെയുടെ ആഘോഷപരിപാടികളിലേക്ക് സ്വിന്‍ഡന്‍ സ്റാര്‍സ് ക്ഷണിക്കപ്പെട്ടിട്ടുണ്ട്.

സ്റീഫന്‍ ഇമ്മാനുവലിന്റെയും ഫിലിപ്പ് കൊണ്ടൂരിന്റെയും നേതൃത്വത്തിലുള്ള സംഘത്തില്‍ ജയ്മോന്‍ ചാക്കോ, സജി മാത്യു, ജോര്‍ജ് കുര്യാക്കോസ്, പോള്‍സണ്‍ ജോസ്, ജിജി ജോണ്‍, അജി ജോസഫ്, ബെന്നി ജോസഫ്, കെവിന്‍ വിനോദ്, ഷാജു ജോസഫ്, സ്കറിയ ജോസഫ്, ടോണി സ്കറിയ, ഷെന്‍വിന്‍ ഷാജു, ജോണ്‍ ഏബ്രഹാം, സ്മിത് മോന്‍ ശശി, ആല്‍വിന്‍ സജി, ജെറ്റോ അജി, ഷാരോണ്‍ ജോസഫ്, സ്റെഫിന്‍ റോയി, ജോര്‍ജി സജി, ലെനി കൊണ്ടൂര്‍ തുടങ്ങിയവര്‍ അണിനിരക്കുന്നു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍