ബല്‍ഫാസ്റില്‍ അഭിഷേകാഗ്നിക്ക് ആരംഭമായി
Thursday, August 21, 2014 8:34 AM IST
ബല്‍ഫാസ്റ്: ബല്‍ഫാസ്റിലെ സെന്റ് ഡൊമിനിക്സ് കോളജില്‍ അഭിഷേകാഗ്നിക്ക് ആരംഭമായി. വട്ടായിലച്ചന്റെ പ്രധാന കാര്‍മികത്വത്തില്‍ നടന്ന കുര്‍ബാനയ്ക്കുശേഷം അയര്‍ലന്‍ഡ് സീറോ മലബാര്‍ കോഓര്‍ഡിനേറ്റര്‍ ഫാ.ആന്റണി പെരുമായന്‍ സ്വാഗതം ആശംസിച്ചു.

അഭിഷേകാഗ്നി കണ്‍വന്‍ഷന്‍ സെന്റ് പോള്‍ പളളി വികാരി ഫാ. ടോണി ഡെവ്ലിന്‍ ഉദ്ഘാടനം ചെയ്തു. വട്ടായിലച്ചന്റെ ടീം അംഗങ്ങളായി കേരളത്തില്‍ നിന്നും ഇംഗ്ളണ്ടില്‍ നിന്നുമുള്ള ശുശ്രൂഷകര്‍ ധ്യാന വിജയത്തിനായി യത്നിക്കുന്നു.

ഇംഗ്ളണ്ടില്‍ നിന്നും അയര്‍ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കണ്‍വന്‍ഷന്‍ സെന്ററിലേക്ക് നൂറുകണക്കിനാളുകള്‍ എത്തിച്ചേര്‍ന്നു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍