സംയുക്ത ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ ന്യുയോര്‍ക്കില്‍
Wednesday, August 20, 2014 3:50 AM IST
ന്യുയോര്‍ക്ക്: കൌണ്‍സില്‍ ഓഫ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചസിന്റെ ആഭിമുഖ്യത്തിലുള്ള സംയുക്ത ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 5,6,7 തീയതികളില്‍ ഫോളറന്‍ പാര്‍ക്കില്‍ വെച്ച് നടത്തുന്നു. (ഛൌൃ ഘമറ്യ ീള വേല ിീം ൃീാമി രമവീേഹശര രവൌൃരവ, 25815, 80വേ അഢഋ, എഹീൃമഹ ുമൃസ, ി്യ11004). ഫാ. കെവിന്‍ എഫ്. മക്ബ്രയന്‍ (ഔവര്‍ ലേഡി ഓഫ് സ്നോസ് ചര്‍ച്ച് പാന്നര്‍) ഉദ്ഘാടനം നിര്‍വഹിക്കും. അഞ്ചിന് വൈകുന്നേരം നരിയാപുരം സെന്റ് ഇമ്മാനുവല്‍ ഓര്‍ത്തഡോക്സ് വലിയപള്ളി വികാരി ഫാ. ജേക്കബ് ബേബി കണ്‍വന്‍ഷന്‍ പ്രസംഗം നടത്തും. ആറിന് വൈകുന്നേരം വെന്ന് സേയ്വില്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് സഹവികാരി ഫാ. അജു ഫിലിപ്പ് മാത്യുസ് ആത്മീയ പ്രസംഗം നടത്തും. ഏഴിന് വൈകുന്നേരം മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്താ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് ആത്മീയ പ്രഭാഷണം നടത്തും. എല്ലാ ദിവസവും വൈകുന്നേരം 6.30 മുതല്‍ 7 വരെ നമസ്കാരവും മധ്യസ്ഥ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.

പ്രസംഗങ്ങള്‍ക്ക് മുന്‍പും പിന്‍പും ക്വയര്‍ ഡയറക്ടര്‍ പൌലോസ,് ആദായി കോര്‍ എപ്പിസ്ക്കോപ്പയുടെ നേതൃത്വത്തില്‍ ജോസഫ് പാപ്പന്‍ ഈണം പകര്‍ന്ന് കൌണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ സംയുക്ത ക്വയര്‍ ഉണ്ടായിരിക്കും.

ഡോ. വര്‍ഗീസ് പ്ളാന്തോട്ടം കോര്‍ എപ്പിസ്ക്കോപ്പാ പ്രസിഡന്റായും, സെക്രട്ടറി ജോസ് ജേക്കബ് സെക്രട്ടറിയായും ഫിലിപ്പോസ് സാമുവല്‍ ട്രഷറായും പൌലോസ് ആദായി കോര്‍ എപ്പിസ്ക്കോപ്പാ ക്വയര്‍ ഡയറക്ടറായും, ജോണ്‍ താമരവേലില്‍ ജോസ് തോമസ് എന്നിവര്‍ ക്വയര്‍ കോ-ഓര്‍ഡിനേറ്റര്‍മാരുമായും ഉള്ള കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നു.

കൌണ്‍സില്‍ ഓഫ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചസിന്റെ വൈസ് പ്രസിഡന്റുമാര്‍ ഡോ. പി.എസ്.സാമുവല്‍ കോര്‍എപ്പിസ്ക്കോപ്പാ, ഡോ. എം.യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍എപ്പിസ്്ക്കോപ്പാ, പൌലോസ് ആദായി കോര്‍ എപ്പിസ്ക്കോപ്പാ, യേശുദാസന്‍ പാപ്പന്‍ കോര്‍ എപ്പിസ്ക്കോപ്പാ, ഫാ. ജോണ്‍ തോമസ്, ഡോ. സി.കെ. രാജന്‍, ഫാ. തോമസ് പോള്‍,ഫാ. ജോര്‍ജ് മാത്യു, ഫാ. ഗ്രിഗറി വര്‍ഗീസ്. വിവരങ്ങള്‍ക്ക്- (914) 473-2791, (917) 291-0499, (516) 312-2902, (718) 648-81720, (913) 943-0164.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍