എംഎംസിഎ യുടെ ഓണാഘോഷം 30ന്
Wednesday, August 20, 2014 3:49 AM IST
മഞ്ചസ്റ്റര്‍: മഞ്ചസ്റ്റര്‍ മലയാളികള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം 30ന് നടക്കും. കിബര്‍ലിയിലെ മെത്രോഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ രാവിലെ 10 ന് അസോസിയേഷന്‍ കുടുബാംഗങ്ങള്‍ ചേര്‍ന്ന് പൂക്കളം ഒരുക്കുന്നതോടെ വിവിധ മത്സരങ്ങള്‍ക്ക് തുടക്കമാകും. കേരളനാടിന്റെ മധുരിക്കും ഓര്‍മ്മകളുണര്‍ത്തി വാശിയേറിയ വടംവലിയും മറ്റ് മത്സരങ്ങളും നടക്കും.

വിഭവസമൃദ്ധമായ ഓണസദ്യയെ തുടര്‍ന്ന് പൊതുസമ്മേളനത്തിനും കലാപരിപാടികള്‍ക്കും തുടക്കമാകും. യോഗത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് മനോജ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കും സമ്മേളനത്തില്‍ വിശിഷ്ട വ്യക്തികള്‍ ഓണസന്ദേശം നല്‍കും. തുടര്‍ന്ന് കലാപരിപാടികള്‍ക്ക് തുടക്കമാകും. ഓണാഘോഷവേളയില്‍ പരിപാടികള്‍ അവതരിപ്പിക്കുവാന്‍ താല്പര്യമുള്ളവര്‍ അസോസിയേഷന്‍ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളുമായോ, കള്‍ച്ചറല്‍ കോര്‍ഡിനേറ്ററുമായോ ബന്ധപ്പെടണം. ഓണാഘോഷ പരിപാടികളിലേക്ക് മുഴുവന്‍ അസോസിയേഷന്‍ കുടുബാംഗങ്ങളെയും എക്സിക്യുട്ടിവ് കമ്മിറ്റിക്കുവേണ്ടി അസോസിയേഷന്‍ വൈസ് പ്രസിഡന്റും, പിആര്‍ഒയുമായ ബെന്നിച്ചന്‍ മാത്യു സ്വാഗതം ചെയ്യുന്നു.

റിപ്പോര്‍ട്ട്: സാബു ചുണ്്ടകാട്ടില്‍