പിഎസ്എ വാര്‍ഷികം ആഘോഷിച്ചു
Wednesday, August 20, 2014 3:12 AM IST
റിയാദ്: റിയാദ് ബത്ഹയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ മലയാളി തൊഴിലാളികളുടെ കൂട്ടായ്മയായ പ്രവാസി സ്റ്റാഫ് അസോസിയേഷന്‍ (പിഎസ്എ) വിപുലമായ പരിപാടികളോടെ ഇന്ത്യയുടെ സ്വാതന്ത്യ്രദിനവും സംഘടനയുടെ ഒന്നാം വാര്‍ഷികവും കൊണ്ടാടി. പി.എസ്.എ മുഖ്യ രക്ഷാധികാരി മാനു കെ. സക്കീര്‍ സ്വാതന്ത്യ്രദിന സന്ദേശം നല്‍കി. ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ ഇന്ത്യ മറ്റ് ഏഷ്യന്‍ രാജ്യങ്ങളേക്കാള്‍ മികച്ച രീതിയില്‍ പുരോഗതി കൈവരിച്ചത് ലോകത്തിന് മാതൃകയാണെന്ന് മാനു കെ. സക്കീര്‍ പറഞ്ഞു. തുടര്‍ന്ന് രാഗേഷ് ചേറൂര്‍, കുഞ്ഞുമോന്‍, ദുല്‍ഹഖ്, ഫാസില്‍ പൂക്കാടന്‍ എന്നിവര്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു. മുഹമ്മദ് ഫുറൂഖ്, അന്‍വര്‍ കളത്തിങ്ങല്‍, അബ്ദുല്‍ മജീദ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ഷറഫുദ്ദീന്‍ പുളിക്കല്‍ സ്വാഗതവും ലത്തീഫ് മമ്പാട് നന്ദിയും പറഞ്ഞു. മികച്ച ദേശഭക്തി ഗാനം ആലപിച്ച രാഗേഷ് ചേറൂരിന് ചടങ്ങില്‍ പി.എസ്.എ ഉപഹാരം ബഷീര്‍ അത്താണിക്കല്‍ നല്‍കി.

പുതിയ കമ്മിറ്റി ഭാരവാഹികളായി അബ്ദുല്‍ മജീദ് (പ്രസിഡണ്ട്), അന്‍വര്‍ കളത്തിങ്ങള്‍ (ജന. സെക്രട്ടറി), മുഹമ്മദ് ഫാറൂഖ് (ട്രഷറര്‍) എന്നിവരേയും ജോ. സെക്രട്ടറിമാരായി പി.ഡി അഷ്റഫ്, ലത്തീഫ് മമ്പാട് വൈ. പ്രസിഡണ്ടുമാരായി കരീം തിരൂര്‍, ഹസ്സന്‍ മേലാറ്റൂര്‍ എന്നിവരേയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍