ഇന്ത്യന്‍ സ്വാതന്ത്യ്ര സമരത്തില്‍ മുസ്ലിംകള്‍ മികച്ച പങ്ക് വഹിച്ചു: ഐസിഎഫ്
Wednesday, August 20, 2014 3:11 AM IST
കുവൈറ്റ്: ഇന്ത്യയുടെ സ്വാതന്ത്യ്ര സമരത്തില്‍ മുസ്ലിംകള്‍ മികച്ച പങ്കാണ് വഹിച്ചതെന്ന് കുവൈറ്റ് ഐസിഎഫ് അഭിപ്രായപ്പെട്ടു. മാതൃ രാജ്യത്തിന്റെ സ്വാതന്ത്യ്രം നേടിയെടുക്കുവാന്‍ വിവിധ മതസ്ഥരായ ഇന്ത്യക്കാര്‍ ജീവാര്‍പ്പണം നടത്തിയത് ആദരവോടെ നാം കാണുന്നു. എന്നാല്‍ രാജ്യത്തെ രക്ഷിക്കല്‍ തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായി കടമയായി കണ്ട പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ ഒരു മതവിഭാഗമെന്ന നിലയില്‍ മുസ്ലിംകള്‍ വഹിച്ച പങ്കോ വ്യത്യസ്തവും മികച്ചതുമായിരുന്നു; സ്വാതന്ത്യ്ര ദിനത്തില്‍ ഐ.സി.എഫ്. നടത്തിയ സംഗമം വിലയിരുത്തി. ഐസിഎഫ് ഓഫീസ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം വൈസ് പ്രസിഡണ്ട് സയ്യിദ് ഹബീബ് ബുഖാരി ഉദ്ഘാടനം ചെയ്തു.

ആക്ടിംഗ് പ്രസിഡണ്ട് ശുക്കൂര്‍ മൌലവി കൈപ്പുറം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അലവി സഖാഫി തെഞ്ചേരി വിഷയാവതരണം നടത്തി. സംഘടനാ ശാക്തീകരണ ചര്‍ച്ചയില്‍ വിവിധ സെന്‍ട്രല്‍ കമ്മിറ്റികളെ പ്രതിനിധീകരിച്ച് മുസ്തഫ സഖാഫി (ഫര്‍വാനിയ), എം.വി. ഉസ്മാന്‍ കോയ (സിറ്റി), ഇബ്റാഹീം ഹാജി (ജഹ്റ), നസീര്‍ കോട്ടപ്പുറം (ഫഹാഹീല്‍), അബ്ദുറസാഖ് സഖാഫി (ജലീബ്) എന്നിവര്‍ സംബന്ധിച്ചു. അഡ്വ. തന്‍വീര്‍ സ്വാഗതവും നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍