വാഷിംഗ്ടണ്‍ ഡിസി സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഒവിബിഎസ് സമാപിച്ചു
Wednesday, August 20, 2014 3:08 AM IST
വാഷിംഗ്ടന്‍ ഡിസി: സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ മൂന്നു ദിവസങ്ങളിലായി നടന്നു വന്ന സംയുക്ത ഒ.വി.ബി.എസ് സമാപിച്ചു. ഓഗസ്റ് 14,15,16 തീയതികളിലായി സെന്റ് തോമസ് ബാള്‍ട്ടിമോര്‍,സെന്റ് തോമസ് ദമാസ്കസ്,സെന്റ് തോമസ് ഡി.സി, സെന്റ് ഗ്രീഗോറിയോസ് സില്‍വര്‍ സ്പ്രിംഗ് എന്നീ നാല് ദേവാലയങ്ങളുടെ സംയുക്ത ഒവിബിഎസ് വിജയകരമായി ആഗസ്റ്16ന് സമാപിച്ചു. ഓഗസ്റ് 14ന് സണ്‍ഡേ സ്കൂള്‍ ഏരിയ കോര്‍ഡിനേറ്റര്‍ ഏബ്രഹാം ഈപ്പന്‍ ഒ .വി.ബി.എസ് 2014ന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു.

'ഭൂമിയും അതിന്റെ പൂര്‍ണ്ണതയും യാഹോവയ്ക്കുള്ളതാകുന്നു' (സങ്കീ : 24:1)എന്ന പ്രധാന ചിന്താവിഷയമായിരുന്ന ഈ വര്‍ഷത്തെ ഒവിബിഎസില്‍ ഏകദേശം നൂറോളം കുട്ടികള്‍ പങ്കെടുത്തു. ഇതില്‍ കുട്ടികള്‍ക്കായി വേദപുസ്തകാടിസ്ഥാനപരവും , വ്യക്തിത്വ വികസനത്തിനും ഉപകരിക്കുന്ന വിവിധ ക്ളാസുകളും, പല കലാകായിക പരിപാടികളും നടത്തി.

ഓഗസ്റ് 16ന് ഫാ .ഡോ. ജോണ്‍സണ്‍. സി ജോണിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയിലും, അതേ തുടര്‍ന്ന് നടന്ന പള്ളിയ്ക്കു ചുറ്റുമുള്ള ഒവിബിഎസ് റാലിയിലും കുട്ടികളും, മുതിര്‍ന്നവരും ഉള്‍പെടെ അനേകം പേര്‍ പങ്കെടുത്തു. സമാപന സമ്മേളനത്തിനു മുന്നോടിയായി നടന്ന ടാലെന്റ് ഷോയില്‍ കുഞ്ഞുങ്ങള്‍ അവരുടെ കഴിവുകള്‍ തെളിയിച്ചുകൊണ്ട് വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഫാ.ഡോ .ജോണ്‍സണ്‍ സി.ജോണിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമാപന സമ്മേളനത്തില്‍ ഈ വര്‍ഷത്തെ ഏരിയ ഒവിബിഎസ് കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ച നിര്‍മല തോമസ് നന്ദി പ്രസംഗം നടത്തി.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ പുഞ്ചക്കോണം