കുട്ടികള്‍ ആഘോഷമാക്കിയ ജന്മാഷ്ടമി
Tuesday, August 19, 2014 7:16 AM IST
ന്യൂഡല്‍ഹി: മയൂര്‍ വിഹാറിലെ ചില്ലാ ഡിഡിഎ ഫ്ളാറ്റ്സിലുള്ള കൊച്ചു കുട്ടികള്‍ തങ്ങളുടെ ഭാവനക്കനുസൃതമായി ജന്മാഷ്ടമി ദിനത്തില്‍ നടത്തിയ ഒരുക്കങ്ങള്‍ മുതിര്‍ന്നവരുടെ പ്രശംസ ഏറ്റുവാങ്ങി. നാലു വയസു മുതല്‍ 11 വയസുവരെയുള്ള കുട്ടികള്‍ ആയിരുന്നു നേതൃ സ്ഥാനത്ത്. പത്തു മുതല്‍ 25 രൂപ വരെ നല്‍കി പല രക്ഷിതാക്കളും കുട്ടികളെ പ്രോത്സാഹിപ്പിച്ചു. കിട്ടിയ കാശുകൊണ്ട് അവര്‍ ഉണ്ണിക്കണ്ണനുവേണ്ടി കളിപ്പാട്ടങ്ങളുമൊക്കെ വാങ്ങി അലങ്കരിച്ചു.

ഉണ്ണിക്കണ്ണന്റെ ചിത്രത്തിന് മുമ്പില്‍ നിലവിളക്ക് കൊളുത്തിയും മണ്‍ ചിരാതുകളില്‍ ദീപങ്ങള്‍ തെളിച്ചും കുട്ടികള്‍ ആഘോഷങ്ങള്‍ ഭക്തിസാന്ദ്രമാക്കി. കല്‍ക്കരി പൊടിച്ചു ഓം എന്ന മാതൃകയില്‍ ഒരു റോഡ് ഉണ്ടാക്കി ഇരു വശങ്ങളിലും അലങ്കാരങ്ങള്‍ ഒരുക്കിവച്ചു. മുതിര്‍ന്നവര്‍ കാഴ്ച്ചക്കാരായിരുന്നു. രാധയുടെയും കൃഷ്ണന്റെയും വേഷം ഒരുക്കുന്നതില്‍ മുതിര്‍ന്ന കുട്ടികള്‍ സഹായിച്ചു.

ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ക്കുശേഷം ഫോട്ടോ എടുക്കുന്നതിനായി പോസ് ചെയ്യുന്നതിനും കുട്ടികള്‍ മടി കാണിച്ചില്ല. തുടര്‍ന്ന് ഡാന്‍സ്, പാട്ട് എന്നിവയുമൊക്കെയായി ക്ഷീണിച്ചപ്പോള്‍ പരിപാടി സമാപിച്ചു. അയോണ, അര്‍പ്പിത്, ഐശ്വര്യ, ജനനി, പ്രിയ, കീര്‍ത്തന, സ്യമന്താ എന്നീ കുട്ടികളായിരുന്നു മുന്‍പന്തിയില്‍.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി