ബ്രിസ്ബനില്‍ അങ്കമാലി അയല്‍ക്കൂട്ടം സ്വാതന്ത്യ്രദിനം ആഘോഷിച്ചു
Tuesday, August 19, 2014 7:03 AM IST
ബ്രിസ്ബന്‍: ബ്രിസ്ബന്‍ മലയാളികള്‍ സ്വാതന്ത്യ്രദിനം ആഘോഷിച്ചു. അനര്‍ലി ആംഗ്ളിക്കന്‍ ചര്‍ച്ച് പാരിഷ് ഹാളില്‍ അങ്കമാലി അയല്‍ക്കൂട്ടം സംഘടിപ്പിച്ച സ്വാതന്ത്യ്രദിനാഘോഷത്തില്‍ ഇന്ത്യയുടെ സ്വാതന്ത്യ്രലബ്ദിക്കുവേണ്ടി പോരാടിയ മഹാത്മാക്കള്‍ക്ക് പ്രണാമം അര്‍പ്പിച്ചു.

ജോളി കരുമത്തിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം ഫാ. ജോസഫ് തോട്ടങ്ങര സ്വാതന്ത്യ്രദിന ആശംസകള്‍ നേര്‍ന്ന് മുഖ്യപ്രഭാഷണം നടത്തി. ദേശഭക്തി ഗാനങ്ങളോടെ ആരംഭിച്ച ആഘോഷ പരിപാടികളുടെ അവതാരകന്‍ ജോളി പൌലോസ് ആയിരുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാ മലയാളികളും ചേര്‍ന്ന് ദേശീയ ഗാനം ആലപിച്ചു. തുടര്‍ന്ന് സ്നേഹവിരുന്നും നടന്നു. പോള്‍ അച്ചിനിമാടന്‍, ഹണി പൈനാടത്ത്, ജോബി മാഞ്ഞൂരാന്‍, സിജോ ജോസ്, ഷാജന്‍ വര്‍ഗീസ് തുടങ്ങിയവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോളി കരുമത്തി