പെര്‍ത്തില്‍ ഒഐസിസി മെംബര്‍ഷിപ്പ് കാമ്പയിനും സ്വാതന്ത്യ്രദിനാഘോഷവും നടത്തി
Tuesday, August 19, 2014 7:01 AM IST
പെര്‍ത്ത്: ഒഐസിസി ഓസ്ട്രേലിയ അഡ്ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന മെംബര്‍ഷിപ്പ് കാമ്പയിനിന്റെ ഭാഗമായി പെര്‍ത്തിലെ ക്വീന്‍സ് പാര്‍ക്കില്‍ നടന്ന സമ്മേളനത്തില്‍ പെര്‍ത്ത് ഒഐസിസി പ്രസിഡന്റ് മാത്യു സെബാസ്റ്യന്റെ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഒഐസിസി ദേശീയ കമ്മിറ്റി അംഗം സോയി സിറിയക്ക് മെംബര്‍ഷിപ്പുകള്‍ ഏറ്റുവാങ്ങി. സ്വാതന്ത്യ്രദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ സമ്മേളനത്തില്‍ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് പായസവിതരണം, ദേശീയ ഗാനാലാപനം, ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലല്‍ തുടങ്ങിയവ നടന്നു.

ഒഐസിസി നേതാക്കളായ സുബാഷ് മങ്ങാട്ട്, നിക്സണ്‍ അലക്സ്, ജോര്‍ജ് തത്തനാട്ട്, തോമസ് മാത്യു, പി.ആര്‍ ബിജു, ബിനു, ജോബി ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി. യോഗത്തില്‍ ആന്റണി പൌലോസ് സ്വാഗതവും ബിനോയ് ജെയിംസ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സി.പി സാജു