കെ.പി. ഷറഫുദ്ദീന് 'കമര്‍' യാത്രയയപ്പ് നല്‍കി
Tuesday, August 19, 2014 4:44 AM IST
ജിദ്ദ: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് യാത്രതിരിക്കുന്ന കൂത്തുപറമ്പ് ഏരിയ മുസ്ലിം അസോസിയേഷന്‍ ഫോര്‍ റിലീഫ് (കമര്‍) സെക്രട്ടറി കെ.പി. ഷറഫുദ്ദീന് കമറിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. ഷിഫ ജിദ്ദ ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ പ്രസിഡന്റ് കെ.സി റഫീക്ക് മുന്നാം പീടിക അധ്യക്ഷത വഹിച്ചു.

സംഷുദ്ധീന്‍ പായേത്ത്, ഖാലിദ് കൊവല്‍, സഫീര്‍ ആറാംമെയില്‍, റസാഖ് മാടത്താടി, റഷീദ് ഇരിട്ടി, മുഹമ്മദ് അത്തോളി, കെ.സി റഷീദ്, മുസ്തഫ വട്ടിപ്രം, ഇല്യാസ് മെരുവമ്പായി, റൌഫ് പുറക്കളം, അഷ്റഫ് മാലൂര്‍, സിറാജ് അയ്യപ്പന്‍തോട്, കെ.പി മുഹമ്മദ് മുന്നാംപീടിക, സി.കെ ബഷീര്‍ കണ്േടരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

കെ.പി. ഷറഫുദ്ദീനെ ഉമ്മര്‍ കൈതേരി ഷാളണിയിച്ചു. ടി.പി സിറാജ് സ്വാഗതവും റസാഖ് മെരുവമ്പായി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍