ഒര്‍ലാന്റോ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ദൈവമാതാവിന്റെ വാങ്ങിപ്പ്പെരുന്നാള്‍ ആചരിച്ചു
Tuesday, August 19, 2014 4:41 AM IST
ഫ്ളോറിഡ: ഒര്‍ലാന്റോ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ്പെരുന്നാള്‍ ഓഗസ്റ് 16, 17 (ശനി, ഞായര്‍) തീയതികളില്‍ ആചരിച്ചു.

ശനി വൈകുന്നേരം 4.30 ന് ധ്യാനപ്രസംഗത്തിനു ഫാ. സഖറിയ ഫിലിപ്പ് നേതൃത്വം നല്‍കി.

ഞായര്‍ രാവിലെ ഒമ്പതിന് പ്രഭാത നമസ്കാരവും വി. കുര്‍ബാനയും തുടര്‍ന്ന് ഭക്തിനിര്‍ഭരമായ റാസയും ധൂപപ്രാര്‍ഥനയും ആശീര്‍വാദവും നേര്‍ച്ചവിളമ്പും നടന്നു. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഫാ. സഖറിയ ഫിലിപ്പ്, ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ പുഞ്ചക്കോണം