വാഴ്ത്തപ്പെട്ട കുര്യാക്കോസ് ഏലിയാസച്ചന്റെയും ഏവപ്രാസ്യാമ്മയുടെയും അനുസ്മരണം ഓഗസ്റ് 24ന്
Tuesday, August 19, 2014 4:40 AM IST
ലണ്ടന്‍: സീറോ മലബാര്‍ സഭ ബര്‍മിംഗ്ഹാം അതിരൂപത തലത്തില്‍ വാംലി മാസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും ഏവപ്രാസ്യാമ്മയേയും വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ച് അനുസ്മരണം നടത്തുന്നു.

ഓഗസ്റ് 24ന് (ഞായര്‍) ഉച്ചകഴിഞ്ഞ് 3.15 മുതല്‍ക്കാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. അനുസ്മരണത്തോടനുബന്ധിച്ച് വിശുദ്ധ ബലിയും ഉണ്ടായിരിക്കും.

എറണാകുളത്തെ ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടറും കെസിബിസിയുടെ ഡയലോഗ് ആന്‍ഡ് എക്യുമെനിസം കമ്മീഷന്‍ സെക്രട്ടറിയുമായ ഫാ. റോബി കണ്ണന്‍ചിറയില്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. സീറോ മലബാര്‍ സഭ ചാപ്ളെയിന്‍ ഫാ. ജയ്സണ്‍ കരിപ്പായി സഹകാര്‍മികത്വം വഹിക്കും. ഫാ. റോബിന്‍ കണ്ണന്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. സീറോ മലബാര്‍ സഭ ചാപ്ളെയിന്‍ ഫാ. ജയ്സണ്‍ കരിപ്പായി സഹകാര്‍മികനായിരിക്കും.

ബര്‍മിംഗ്ഹാം യൂണിവേഴ്സിറ്റിയില്‍ ഓഗസ്റ് 24 മുതല്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ റിലിജിയസ് ഫ്രീഡം കോണ്‍ഗ്രസില്‍ പങ്കെടുക്കുവാനാണ് ഫാ. റോബി കണ്ണന്‍ചിറയില്‍ സിഎംഐ ഇംഗ്ളണ്ടില്‍ എത്തുന്നത്.

വാംലി പള്ളിയുടെ വിലാസം: ഒീഹഹ്യ ഇൃീ മിറ ട. എൃമിരശ ഇമവീേഹശര ഇവൌൃരവ, ക ടശഴിമഹ വമ്യ ഞീമറ ണമഹാഹല്യ ആ76 2ഞട.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍