സൌഹൃദത്തിന്റെ വേരുകള്‍ തേടി ഒരു ഭൂഖണ്ഡാന്തര യാത്ര
Tuesday, August 19, 2014 4:38 AM IST
ന്യൂയോര്‍ക്ക്: പ്രിയപ്പെട്ടവരുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ ഒരു ഭൂഖാണ്ഡാന്തര യാത്ര. ഈ യാത്രയെ ടൂര്‍ ഓര്‍ഗനൈസിംഗ് ഏജന്‍സിയായ കെയര്‍വേസ് ട്രാവല്‍സിന്റെ പി.ടി ചാക്കോ വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. ന്യൂസിലന്‍ഡും ഓസ്ട്രേലിയയും വെറുതെ കണ്ടു കേട്ടു വരിക എന്നതിനപ്പുറം സൌഹൃദത്തിന്റെയും സ്നേഹത്തിന്റെയും പുത്തന്‍ പന്ഥാവുകള്‍ തേടിയുള്ള ഒരു യാത്രയ്ക്കായി അമേരിക്കന്‍ മലയാളികളെ ഒരുമിച്ചു ചേര്‍ക്കുകയാണ് ചാക്കോച്ചന്‍ എന്ന പി.ടി ചാക്കോ.

നവംബര്‍ അഞ്ച് മുതല്‍ 20 വരെയാണ് സന്ദര്‍ശനം. ഓക്ലന്‍ഡില്‍ നാലുദിവസം, മെല്‍ബണില്‍ അഞ്ചു ദിവസം, സിഡ്നിയില്‍ അഞ്ചു ദിവസം, കാന്‍ബറയില്‍ ഒരു ദിവസം എന്നിങ്ങനെയാണ് സന്ദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. പ്രമുഖ ടൂര്‍ ഓപ്പറേറ്ററും അമേരിക്കന്‍ മലയാളി സമൂഹത്തിലെ സാംസ്കാരിക കലാ രംഗങ്ങളിലെ സജീവ സാന്നിധ്യവുമായ പി.ടി ചാക്കോയുടെ കെയര്‍വേസ് ട്രാവല്‍സും ഓസ്ട്രേലിയയിലെ ഗോവേ ട്രാവല്‍സും ചേര്‍ന്നാണ് ടൂര്‍ സംഘടിപ്പിച്ചിരിക്കുന്നത്. 42 പേര്‍ക്ക് മാത്രമാണ് സന്ദര്‍ശനാനുമതി. ഏതാനും ടിക്കറ്റുകള്‍ കൂടി അവശേഷിക്കുന്നുണ്ട്.

വെറുമൊരു ടൂര്‍ എന്നതിലുമുപരി കുടുംബപരമായ ഒത്തുചേരലാണ് ഇത്തവണത്തെ ടൂറിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇത്തരമൊരു യാത്രാ പരിപാടി ഇതാദ്യമാണെന്ന് പി.ടി ചാക്കോ അറിയിച്ചു. ന്യൂസിലന്‍ഡിലും (ഓക്്ലന്‍ഡിലും) മെല്‍ബണിലും സിഡ്നിയിലും കാന്‍ബറയിലുമുള്ള അനേകം മലയാളി കുടുംബങ്ങളും മലയാളി അസോസിയേഷനുകളും ആരാധനാലയങ്ങളുമൊക്കെ സന്ദര്‍ശിക്കാനുള്ള അപൂര്‍വാവസരവും ഇത്തവണ ഒരുക്കിയിട്ടുണ്ട്. സന്ദര്‍ശന ദിവസത്തെ ഓരോ സായാഹ്നാനത്തിലും ഇത്തരം അവസരങ്ങള്‍ പരമാവധിയൊരുക്കി സൌഹൃദവും സ്നേഹവും ഊട്ടിയുറപ്പിക്കുക എന്നതു കൂടിയാണ് ടൂറിന്റെ ലക്ഷ്യമെന്ന് പി.ടി ചാക്കോ അറിയിച്ചു.

ടൂറില്‍ ഉള്‍പ്പെട്ടവരിലേറെയും ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ബന്ധപ്പെട്ട് ഇക്കാര്യം ഉറപ്പാക്കി കഴിഞ്ഞു. രണ്ടു ഭൂഖണ്ഡങ്ങള്‍ തമ്മിലുള്ള ഒരു പുതുബന്ധത്തിന്റെ തുടക്കമായി ഈ യാത്രയെ മാറ്റുകയാണ് കെയര്‍വേസ് ട്രാവല്‍സിന്റെ ലക്ഷ്യം. ടൂര്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ പി.ടി ചാക്കോയുടെ ഭാര്യയും ഗ്രൂപ്പിനൊപ്പം ചേരുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജ.ഠ.ഇവമരസീ, ഇമൃലംമ്യ ഠൃമ്ലഹ (201) 4837151, ഋാമശഹ: രമൃലംമ്യ73@്ലൃശ്വീി.ില

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍