സ്വാതന്ത്യ്രദിനം ആഘോഷിച്ചു
Tuesday, August 19, 2014 3:42 AM IST
ചാലക്കുടി: വ്യപാരി വ്യവസായി കോണ്‍ഗ്രസ് ചാലക്കുടി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്യ്രദിനാഘോഷവും പതാക ഉയര്‍ത്തലും നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് ജോഷി വട്ടോലി അധ്യക്ഷതവഹിച്ച യോഗത്തില്‍ ഓവര്‍ഗീസ് കോണ്‍ഗ്രസ് ഷിക്കാഗോ മുന്‍ പ്രസിഡന്റ് പോള്‍ പി. പറമ്പി പതാക ഉയര്‍ത്തി.

സംസ്ഥാന പ്രസിഡന്റ് ഫ്രാന്‍സീസ് ആലപ്പാട്ട്, വൈസ് പ്രസിഡന്റ് വര്‍ഗീസ് മാളക്കാരന്‍, സെക്രട്ടറി ലിജോയ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ സലീം കളക്കാട്ട്, പോല്‍ എടത്തലപറമ്പന്‍, ചാലക്കുട്ടി നിയോജകമണ്ഡലം സെക്രട്ടറി നാസര്‍, ട്രഷറര്‍ ജോസ് ആലപ്പാട്ട്, സിന്ധു മോഹന്‍ദാസ്, റോസിലി തോമസ്, സുജാത ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സ്വാതന്ത്യ്രദിനാശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം