ഷിക്കാഗോ മാര്‍ത്തോമ യുവജന സഖ്യം ഹാര്‍വെസ്റ് ഫെസ്റിവല്‍ ഓഗസ്റ് 23 ന്
Monday, August 18, 2014 8:20 AM IST
ഷിക്കാഗോ: ഷിക്കാഗോ മാര്‍ത്തോമ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഈ വര്‍ഷത്തെ ഹാര്‍വെസ്റ് ഫെസ്റിവല്‍ ഓഗസ്റ് 23 ന് (ശനി) ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ആരംഭിക്കും. ഷിക്കാഗോ മാര്‍ത്തോമ ദേവാലയാങ്കണത്തില്‍ നടക്കുന്ന ഈ കൊയ്ത്ത് ഉത്സവത്തിന്റെ ഉദ്ഘാടനം ഫാ. ബൈജു മാര്‍ക്കോസ് നിര്‍വഹിക്കും.

കേരളത്തില്‍ നിന്നും എത്തിച്ച വിവിധയിനം തുണിത്തരങ്ങള്‍ ഏറ്റവും പുതിയ ഡിസൈനര്‍ ആഭരണങ്ങള്‍ മുതലായവ വില്പനക്കുളളതായിരിക്കും. രുചിയേറും നാടന്‍ വിഭവങ്ങളുടെ വിവിധ സ്റാളുകള്‍ ഇതോടനുബന്ധിച്ച് ക്രമീകരിച്ചിരിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം കേരളത്തില്‍ ഭവനമില്ലാത്തവര്‍ക്ക് പുതിയ ഭവനം വച്ച് കൊടുക്കുന്നതിനും മറ്റു സാമൂഹ്യ സേവനങ്ങള്‍ക്കായി വിനിയോഗിക്കുന്നു. ഹാര്‍വെസ്റ്റ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടത്തുന്ന വിവിധയിനം കലാ വിരുന്നുകള്‍ ആസ്വദിക്കുവാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുവാനും ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. ഡാനിയേല്‍ തോമസ്, അസോ. വികാരി ഫാ. സോനു സ്കറിയ എന്നിവര്‍ അറിയിച്ചു. ഹാര്‍വെസ്റ്റ് ഫെസ്റിവലിന്റെ വിജയത്തിനായി മോന്‍സി ചാക്കോ കണ്‍വീനറായി വിവിധ സബ് കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

റിപ്പോര്‍ട്ട്: ബെന്നി പരിമണം