ഒഐസിസി യുകെയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്യ്രദിനാഘോഷം നടത്തി
Monday, August 18, 2014 8:20 AM IST
ലണ്ടന്‍: ഒഐസിസി യുകെ സൌത്ത് വെസ്റ് റീജണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്യ്രദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. സൌത്ത് വെസ്റ് റീജണിലെ ബാത്ത് ഓഡ് ഡൌണ്‍ കമ്യൂണിറ്റി സെന്ററില്‍ നടന്ന യോഗത്തില്‍ സൈബു ജോര്‍ജ് അധ്യക്ഷത വഹിച്ചു. സൌത്ത് വെസ്റ് റീജണല്‍ വൈസ് പ്രസിഡന്റ് ജഗി ജോസഫ് ദേശീയ പതാക ഉയര്‍ത്തി, സ്വാതന്ത്യ്ര ദിന സന്ദേശം നല്‍കി. യുകെ മലയാളി സമൂഹത്തിലെ യുവതലമുറ ഭാരതത്തിന്റെ ദേശീയതയെക്കുറിച്ചും സ്വാതന്ത്യ്രസമര ചരിത്രത്തെക്കുറിച്ചും അവബോധമുള്ളവരായി വളര്‍ന്നു വരേണ്ടവരാണെന്ന് ജഗി ജോസഫ് സ്വാതന്ത്യ്രദിന സന്ദേശത്തില്‍ സൂചിപ്പിച്ചു. ഷൈന്‍, റെജിമോന്‍ ഏബ്രാഹം, തങ്കച്ചന്‍, വില്‍സണ്‍ തുടങ്ങിയര്‍ പ്രസംഗിച്ചു. സ്വാതന്ത്യ്രദിനാഘോഷത്തോടഅനുബന്ധിച്ച് മധുരപലഹാര വിതരണവും നടത്തി. യോഗത്തിനുശേഷം ബാത്ത് കൌണ്‍സില്‍ കമ്മിറ്റി രൂപീകരിച്ചു.

സൌത്ത് വെസ്റ് റീജണിലെ വിവിധ കൌണ്‍സിലുകളില്‍ കമ്മിറ്റി രൂപീകരണം പുരോഗമിക്കുകയാണെന്നും ഒക്ടോബറില്‍ ബ്രിസ്റോളില്‍ ഒഐസിസി യുകെ സൌത്ത് വെസ്റ് റീജണല്‍ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുമെന്നും ജഗി ജോസഫ് അറിയിച്ചു. ആക്ടിംഗ് പ്രസിഡന്റ് ജയ്സണ്‍ ജോര്‍ജ് ഉള്‍പ്പെടെ ദേശീയ നേതാക്കള്‍ പ്രവര്‍ത്തക കണ്‍വന്‍ഷന് പങ്കെടുക്കും.