മാഞ്ചസ്റര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് നടന്ന ബാഡ്മിന്റണ്‍ മത്സരം ആവേശം വിതറി
Monday, August 18, 2014 8:19 AM IST
മാഞ്ചസ്റര്‍: മാഞ്ചസ്റര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് 12 ടീമുകള്‍ പങ്കെടുത്ത ബാഡ്മിന്റണ്‍ മത്സരം ആവേശഭരിതമായി. ഹെര്‍ലിന്‍, ബെന്നി ടീം വിജയികളായ വാശിയേറിയ മത്സരത്തില്‍ സജു കവിങ്ങ, എല്‍ബിന്‍ ടീം രണ്ടാം സ്ഥാനത്തും. ശരത് നായര്‍, സജി ചാക്കോ ടീം മൂന്നും സ്ഥാനത്തുമെത്തി.

നേരത്തെ നടന്ന മത്സരങ്ങള്‍ സ്പോര്‍ട്സ് കോഓര്‍ഡിനേറ്റര്‍ മനോജ് ജോണ്‍ ഉദ്ഘാടനം ചെയ്തു. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കും കാണികള്‍ക്കും ജോബി പ്രത്യേകം നന്ദി അറിയിച്ചു.

സെപ്റ്റംബര്‍ 13ന് ലോംഗ്സൈറ്റ് ജെയ്ന്‍ കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന ഓണസദ്യയ്ക്കുള്ള കൂപ്പണിന്റെ വിതരണോദ്ഘാടനം പ്രസിഡന്റ് പോള്‍സണ്‍ തോട്ടപ്പള്ളി നിര്‍വഹിച്ചു. ഓണസദ്യയുടെ കോഓര്‍ഡിനേറ്റര്‍ ഹാന്‍സ് ജോസഫിന് ആദ്യ കൂപ്പണ്‍ നല്‍കി.

ഓണത്തോടനുബന്ധിച്ചു നടക്കുന്ന സ്പോര്‍ട്സ് ഡേയും ബാര്‍ബി ക്യു പാര്‍ട്ടിയും ഓഗസ്റ് 30ന് രാവിലെ 10 മുതല്‍ താഴെ കൊടുത്തിരിക്കുന്ന പാര്‍ക്കില്‍ നടക്കും.

വിലാസം: ഞൌവെളീൃറ ുമൃസ, ടഹമറല ഹമില,ഘീിഴ ശെഴവ, ങ13 0ഏണ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍