ഇറ്റലിയില്‍ സ്വാന്തന്ത്യ്രദിനാഘോഷവും സ്വര്‍ഗാരോപണ തിരുനാളും ആഘോഷിച്ചു
Monday, August 18, 2014 6:36 AM IST
റോം: റോമിലെ സാന്ത അനസ്താസ്യ ബസിലിക്കയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാളും ഭാരതത്തിന്റെ 68-ാമത് സ്വാതന്ത്യ്ര ദിനാഘോഷവും സംയുക്തമായി കൊണ്ടാടി.

ഫാ. മാത്യു കണിയാമ്പറമ്പില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്യ്രദിനാഘോഷവും അദ്ദേഹം നിര്‍വഹിച്ചു.

നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്ത ചടങ്ങില്‍ സ്വാതന്ത്യ്രദിന സന്ദേശം നല്‍കി. വിശ്വാസത്തിന്റെയും സ്വന്തം ദേശത്തിന്റെയും ആഘോഷം ഒരുമിച്ചു സംഘടിപ്പിക്കാന്‍ സാധിച്ചതില്‍ മലയാളികള്‍ സന്തോഷം പ്രകടിപ്പിച്ചു. സന്തോഷത്തിന്റെ നിറവില്‍ മിട്ടായി വിതരണവും പായസ വിതരണവും നടന്നു.

റിപ്പോര്‍ട്ട്: ജെജി മാന്നാര്‍