ജുബൈല്‍ ഒഐസിസി ഇന്ത്യന്‍ സ്വാതന്ത്യ്രദിനം ആഘോഷിച്ചു
Monday, August 18, 2014 6:35 AM IST
ജുബൈല്‍: ഓവര്‍ സീസ് ഇന്ത്യന്‍ കള്‍ച്ചര്‍ സെന്റര്‍, ജുബൈലില്‍ ഇന്ത്യന്‍ സ്വാതന്ത്യ്ര ദിനം വിപുലമായ രീതിയില്‍ ആഘോഷിച്ചു. വൈസ് പ്രസിഡന്റ് അഷ്റഫ് മുവാറ്റുപുഴയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആഘോഷ പരിപാടികള്‍ ഒഐസിസി ദമാം സോണ്‍ ജനറല്‍ സെക്രട്ടറി റോയ് ശാസ്താംകോട്ട ഉദ്ഘാടനം നിര്‍വഹിച്ചു.

മുന്‍ കെപിസിസി മെംബര്‍ അഡ്വ. സുധീന്ദ്രന്‍ നിര്‍വഹിച്ച മുഖ്യപ്രഭാഷണത്തില്‍ ലോകത്ത് നിലനില്‍ക്കുന്ന ഏറ്റവും മഹത്തായ ജനാധിപത്യ പ്രക്രിയ ഇന്നും ഭാരതത്തിലാണ് എന്നത്, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഔന്യത്യത്തെ എടുത്തു കാട്ടുന്നുവെന്നും ഭരണ കാലയളവില്‍ സഹജമായ പല പോരായ്മകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇന്ത്യയെ ഈ ഉദാത്ത പദവിയിലേക്ക് ഉയര്‍ത്തിയത്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആണ് എന്ന കാര്യത്തില്‍ ശത്രുക്കള്‍ക്ക് പോലും തര്‍ക്കമില്ല.

എപ്പോഴൊക്കെ കോണ്‍ഗ്രസിനു താത്കാലികമായ ഗ്രാണി സംഭവിച്ചുവോ, അപ്പോഴൊക്കെ ഇന്ത്യയുടെ മതേതരത്ത്വ ജനാധിപത്യ പരമാധികാര സ്വഭാവത്തിന്നു വെല്ലുവിളികള്‍ ഉയര്‍ന്നു വരുന്നത് വര്‍ത്തമാനകാലത്തും നാം കാണുകയാണ്. അതില്‍ നിന്നും ജന്മനാടിനെ കാത്തു രക്ഷിക്കുകയാണ് ഓരോ ഇന്ത്യക്കാരന്റെയും വിശിഷ്യാ കോണ്‍ഗ്രസുകാരന്റെയും പരമമായ ലക്ഷ്യം എന്നും അഭിപ്രായപ്പെട്ടു.

വിവിധ സംഘടനാ നേതാക്കളായ. അഷ്റഫ് ചെട്ടിപടി, (കെഎംസിസി), എം.ഐ തങ്ങള്‍ (നവയുഗം), അബ്ദുള്‍ കരീം ഖാസിമി (സഹായി), ഇബ്രാഹിം കുട്ടി ആലുവ (ഗ്ളോബല്‍ മലയാളി കൌണ്‍സില്‍), അക്ബര്‍ വാണിയമ്പലം (തനിമ), അബ്ദുള്‍ റഹീം (ടോസ്റ് മാസ്റേഴ്സ്), നാസര്‍ പെരുമ്പാവൂര്‍ (ഇന്ത്യന്‍ സോഷ്യല്‍ ഫോറം), മുനീബ് ഹസന്‍ (ചന്ദ്രിക), സന്തോഷ് വിളയില്‍ ആലപ്പുഴ എന്നിവരും ഒഐസിസി ഭാരവാഹികളായ റോയ് എന്‍.സി (ട്രഷറര്‍), ഫസല്‍ പി.എം. (ഓഡിറ്റര്‍), അനീഷ് രാജന്‍ (കള്‍ച്ചറല്‍ സെക്രട്ടറി), നജീബ് നസീര്‍ (ജോ. ട്രഷറര്‍), സീമ ഷിബു (നിര്‍വാഹക സമിതി അംഗം) എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു.

വൈസ് പ്രസിഡന്റ് ഷിബു കുമാര്‍, നിജാം, ദീപു, ശ്രീജിത്ത്, ഫിറോസ്, തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഇന്ത്യന്‍ സ്വാതന്ത്യ്രസമര ചരിത്രവുമായി ബന്ധപ്പെടുത്തി നടത്തിയ സ്പോട്ട് ക്വിസ് മത്സരത്തിനു സാദിഖ് അലി (സ്പോര്‍ട്സ് സെക്രട്ടറി) നേതൃത്വം വഹിച്ചു. വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടത്തി. കൂടാതെ ദേശഭക്തി ഗാനങ്ങള്‍ ആലപിച്ച ഒഐസിസി കുടുംബാംഗങ്ങളുടെ മക്കള്‍ക്കും ഉപഹാരങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിച്ചു.

ജനറല്‍ സെക്രട്ടറി അബു അമിന്‍ അവതാരകനായ സ്വാതന്ത്യ്രദിന ആഘോഷങ്ങള്‍ക്ക് സെക്രട്ടറി ജോണി മഞ്ഞപ്ര സ്വാഗതവും സെക്രട്ടറി ഷിബു സേവ്യര്‍ നന്ദി പ്രകാശനവും നിര്‍വഹിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം