ലഹരി വിരുദ്ധ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു
Monday, August 18, 2014 6:34 AM IST
റിയാദ്: മലപ്പുറം ജില്ലാ കെഎംസിസി റിവൈവ് 2014 കാമ്പയിനിന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. സുബൈര്‍ കുഞ്ഞ് ഫൌണ്േടഷനും സുലൈ ഏരിയാ കെഎംസിസിയും സഹകരിച്ച ക്യാമ്പ് സുലൈ അല്‍ ബാബ്തയിന്‍ കോമ്പൌണ്ടില്‍ സിറ്റി ഫ്ളവര്‍ സിഇഒ ഫസല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് അബ്ദുസമദ് കൊടിഞ്ഞി അധ്യക്ഷത വഹിച്ചു. സുബൈര്‍ കുഞ്ഞ് ഫൌണ്േടഷന്‍ ഡയറക്ടര്‍ ഡോ. അബ്ദുള്‍ അസീസ് ക്ളാസെടുത്തു. ക്യാമ്പിനോടനുബന്ധിച്ച് പോസ്റ്റര്‍, ഡോക്കുമെന്ററി പ്രദര്‍ശനങ്ങള്‍ നടന്നു.

നിസാര്‍ കല്ലറ, ഫജറുദ്ദീന്‍ മൂപ്പന്‍, മജീദ് കൊച്ചി, മുഹമ്മദ് ഏലംകുളം, ഇബ്രാഹിം പുറങ്ങ് (സുലൈ കെഎംസിസി), ഉമ്മര്‍ കുട്ടി (അല്‍ ബാബ്തയിന്‍ മെഡിക്കല്‍ കോഓര്‍ഡിനേറ്റര്‍), ഉണ്ണികൃഷ്ണന്‍ മൈലം (റിയ), പുരുഷോത്തമന്‍ (കേളി), റഹ്മത്ത് അരീക്കോട്, ശുഹൈബ് പനങ്ങാങ്ങര, മൊയ്തീന്‍ കുട്ടി തെന്നല (കെഎംസിസി മലപ്പുറം) തുടങ്ങിയവര്‍ പ്രസംഗിച്ചു.

അഷ്റഫ് കല്‍പ്പകഞ്ചേരി, യൂനുസ് സലീം താഴെക്കോട്, അസീസ് വെങ്കിട്ട, മുജീബ് ഇരുമ്പുഴി, ഷൌക്കത്ത് കടമ്പോട്ട്, സമദ് സീമാടന്‍, അലി വെട്ടത്തൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സുലൈ ഏരിയ കെഎംസിസി സെക്രട്ടറി റഷീദ് കുറുവങ്ങാട് സ്വാഗതവും കോ ഓര്‍ഡിനേറ്റര്‍ അഡ്വ. അനീര്‍ പെരിഞ്ചിരി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍