'ഐ. ഇസ്താക്ക് - അമ്മയെ തേടി അലഞ്ഞ സത്യാന്വേഷകന്‍'
Monday, August 18, 2014 6:33 AM IST
ടാമ്പാ: അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിന്റെ ഉപദേശകസമിതിയംഗവും ചങ്ങനാശേരി എസ്ബി കോളജ് മലയാള വിഭാഗം അധ്യക്ഷനുമായിരുന്ന ഐ. ഇസ്താക്ക് സാറിന്റെ ഓര്‍മയ്ക്കായി ഓഗസ്റ് 16ന് (ശനി) സംഘടിപ്പിച്ച എണ്‍പത്തിയൊന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ ചെറിയാന്‍ കെ. ചെറിയാന്‍ 'ഐ. ഇസ്താക്ക്' അനുസ്മരണപ്രഭാഷണം നടത്തി.

ഐ. ഇസ്താക്കിന്റെ സഹപാഠികളും സുഹൃത്തുക്കളും ശിഷ്യന്മാരുമടങ്ങിയ ഒരുകൂട്ടം സഹൃദയര്‍ ഈ അനുസ്മരണയോഗത്തില്‍ പങ്കെടുത്ത് മനുഷ്യസ്നേഹിയും ചിന്തകനുമായിരുന്ന ഇസ്താക്ക് സാറിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുകയുണ്ടായി. 'അമ്മയും ആദിരൂപവും തനിമയിലെ മഹിമയും' തേടി അലഞ്ഞ ഒരു ഉത്തമ കലാകാരനായിരുന്നു അദ്ദേഹം. പ്രസംഗത്തെക്കാള്‍ പ്രവര്‍ത്തിക്കു പ്രാമുഖ്യം കല്‍പ്പിച്ചിരുന്നു അദ്ദേഹം. മുട്ടയിട്ടിട്ട് കൊക്കികൊക്കി നാട്ടുകാരെ മുഴുവന്‍ അറിയിക്കുന്ന കോഴികളുടെ സ്വഭാവവും ഇല്ലാത്ത ബിരുദങ്ങളും പഠിക്കാത്ത കലാലയങ്ങളുടെ പേരും മേല്‍വിലാസത്തില്‍ എഴുതിച്ചേര്‍ത്ത് മഹിമ നടിക്കുന്ന പൊങ്ങച്ചസ്വഭാവവും വര്‍ധിച്ചു വരുന്ന ഇക്കാലത്ത് ആരാലും അറിയപ്പെടാന്‍ ആഗ്രഹിക്കാത്ത വ്യക്തിത്വമായിരുന്നു ഇസ്താക്ക്ജിയുടേത്. സഞ്ചാരപ്രിയനും കലാസ്നേഹിയുമായിരുന്ന അദ്ദേഹത്തിനു വലിപ്പചെറുപ്പമോ ജാതി മത വര്‍ഗ വേര്‍തിരിവുകളോ ഉണ്ടായിരുന്നില്ല. സുഹൃത്തുക്കളെയും ആവശ്യക്കാരെയും തന്നാല്‍ കഴിയുന്നതിനുമേലെ സഹായിക്കാന്‍ അദ്ദേഹം തയാറായിരുന്നു. അതിനായി ഏതറ്റംവരെയും പോകുവാന്‍ അദ്ദേഹത്തിന് മനസ് ഉണ്ടായിരുന്നു. തന്റെ ശരീരം മെഡിക്കല്‍ കോളജിനു വിട്ടുകൊടുക്കുക വഴി പ്രവര്‍ത്തിയിലൂടെ ഇസ്താക്ക്ജി അത് ജീവിതാന്ത്യത്തിലും തെളിയിച്ചു.

ഇസ്താക്ക് സാറിന്റെ ഭാര്യ മോളമ്മടീച്ചര്‍, മക്കളായ ഐസി, ടാജി, പേരക്കുട്ടി വൈഗ, ഡോ. കെ. വി. തോമസ്, ഡോ. കെ. കെ. ഹിരണ്യന്‍, ഡോ: ബാലചന്ദ്രന്‍, ഡോ. വാസുക്കുട്ടന്‍, പ്രഫ. കെ. വി. ബേബി, ഡോ. മ്യുസ് മേരി ജോര്‍ജ് (യു.സി. കോളജ്, ആലുവ), ഡോ. ജയിംസ് മണിമല (എസ്ബി കോളജ്, ചങ്ങനാശേരി), ഡോ. മാത്യു മുട്ടം (കെ. ഇ. കോളജ് മാന്നാനം), ഡോ. ബ്രിന്‍സി ടോജോ (ദേവമാതാ കോളജ്, കുറവിലങ്ങാട്), അജിത്ത്, ജയിംസ് കണ്ണിമല, ജോസഫ് നെടുമ്പുറം, സാബു മാത്യു, ഡാമിച്ചന്‍ ചാക്കോ, ജിജി തോമസ്, മനോജ് കുറൂര്‍, കുഞ്ഞമ്മ ജോര്‍ജ്, സാലസ് ഓച്ചാലില്‍, ലാനായുടെ സെക്രട്ടറി ജോസ് ഓച്ചാലില്‍, മനോഹര്‍ തോമസ്, എ.സി. ജോര്‍ജ്, ടോം ഏബ്രഹാം, ഡോ. ജോസഫ് ഇ. തോമസ്, ഡോ. കുഞ്ഞാപ്പു, ഡോ. തെരേസ ആന്റണി, ഡോ. എന്‍.പി. ഷീല, ഡോ. ആനി കോശി, ജോര്‍ജ് കുരുവിള, സുനില്‍ മാത്യു വല്ലാത്തറ, സിറിയക് സ്കറിയ, പി.വി. ചെറിയാന്‍, മാത്യു മൂലേച്ചേരില്‍, റജീസ് നെടുങ്ങാടപ്പള്ളി, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ഇസ്താക്ക് സാറിന്റെ ഓര്‍മകള്‍ പങ്കു വച്ചു. ധാരാളം കേഴ്വിക്കാരും ഉണ്ടായിരുന്നു.

സെപ്റ്റംബര്‍ ആറിലെ എണ്‍പത്തിരണ്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ പ്രഭാഷകന്‍, എഴുത്തുകാരന്‍, അധ്യാപകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ തുടങ്ങി വിവിധ മേഖലകളില്‍ തന്റെ മുദ്രപതിപതിപ്പിച്ച എം.കെ. സാനുമാഷ് പങ്കെടുക്കുന്ന ഓണാഘോഷ ചര്‍ച്ചകള്‍ നടത്തുന്നതാണ്.

ഓണദിവസമായ സെപ്റ്റംബര്‍ ആറിലെ സാഹിത്യ സല്ലാപം മുതല്‍ എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലാണ് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യശനിയാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്റ്റേണ്‍ സമയം) 18572320476 കോഡ് 365923 എന്ന ടെലഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്.

ടെലഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. ഷമശി@ാൌിറമരസമഹ.രീാ, ശിലൃിേമശീിേമഹാമഹമ്യമഹമാ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8133893395.