ഡിഎംഎ സ്വാതന്ത്യ്രദിനാഘോഷം നടത്തി
Monday, August 18, 2014 6:29 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി മലയാളി അസോസിയേഷന്‍ (ഡിഎംഎ) സൌത്ത് നികേതന്‍ ഏരിയായുടെ നേതൃത്വത്തില്‍ സ്വാതന്ത്യ്രദിനം ആഘോഷിച്ചു. ചെയര്‍മാന്‍ പി. ആര്‍.എസ് നായര്‍ പതാക ഉയര്‍ത്തി. സെക്രട്ടറി ജി.സി ജേക്കബ് ധീരജവാന്മാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു സന്ദേശം അവതരിപ്പിച്ചു. മലയാള ഭാഷാ പഠന കേന്ദ്രത്തിലെ വിദ്യാര്‍ഥികളുടെ ദേശഭക്തി ഗാനവും നടന്നു.

ഡിഎംഎ സൌത്ത് നികേതന്റെ നേതൃത്വത്തിലുള്ള മലയാള ഭാഷാ പഠനകേന്ദ്രത്തിലെ കുട്ടികളും അധ്യാപകരും ഉല്ലാസയാത്ര നടത്തി.