കിഫ് സ്വാതന്ത്യ്രദിനം അഘോഷിച്ചു
Monday, August 18, 2014 6:28 AM IST
കുവൈറ്റ്: ഇന്ത്യയുടെ 68 -ാമത് സ്വാതന്ത്യ്ര ദിനത്തോടനുബന്ധിച്ച് കുവൈറ്റ് ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം ഫ്രീഡം മീറ്റ് സംഘടിപ്പിച്ചു. ദേശ ഭാഷാ

വൈവിധ്യം കൊണ്ട് ശ്രദ്ധേയമായ പരിപാടി 'സാരെ ജഹാസെ' എന്ന് തുടങ്ങുന്ന ഏകതാ ഗാനത്തോടെ ആരംഭിച്ചു. 68 -ാം സ്വാതന്ത്യ്ര ദിനത്തെ അനുസ്മരിച്ച് 68 പതാകകള്‍ ഉയര്‍ത്തി.

സ്വാതന്ത്യ്രത്തിന്റെ കാവലാളാവുക എന്ന പ്രമേയം വളരെ കാലികപ്രസക്തമാണ്.
പൂര്‍വീകര്‍ രക്തവും ജീവനും നല്‍കി നേടിയ സ്വതന്ത്യ്രം നവ കുത്തകഭീമന്മാര്‍ക്ക് അടിയറവക്കായ്നുള്ളതല്ല. രാജ്യ താല്‍പര്യം സംരക്ഷിക്കാന്‍ പൌരസ്വാതന്ത്യ്രം ഹനിക്കപ്പെടാതിരിക്കാന്‍ നാം സദാ ജാഗരൂകരാവണമെന്ന് കിഫ് കേരള ഘടകം പ്രതിനിധി നൌഷാദ് പറഞ്ഞു.

ഓഗസ്റ് 15 ന് റൌദ ജംഇയതുല്‍ ഇസ്ളാഹ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കിഫ് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സൈഫുദ്ദീന്‍ നാലകത്ത് അധ്യക്ഷത വഹിച്ചു. മാപ്പിള കലാ അക്കാഡമി ചെയര്‍മാന്‍ അഷറഫ് കാളത്തോട്, കെകെഎംഎ കര്‍ണാടക വിംഗ് പ്രസിഡന്റ് ഹമീദ് മുല്‍കി, തമിഴ്നാഡ് മുസ്ലിം കള്‍ച്ചറല്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. സഫര്‍ അലി തുടങ്ങി വിവിധ സംഘടനാ പ്രതിനിതികള്‍ പരിപാടിയില്‍ പങ്കെടുത്തു. ഷക്കീല്‍ അഹമദ് സ്വാഗതവും ഷമീര്‍ അമാന്‍ നന്ദിയും പറഞ്ഞു.