സൌദിയില്‍ ഒരാള്‍ വര്‍ഷത്തില്‍ 40 ബാരല്‍ എണ്ണ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്
Monday, August 18, 2014 3:50 AM IST
റിയാദ്: സൌദിയിലെ ഒരാള്‍ വര്‍ഷത്തില്‍ 40 ബാരല്‍എണ്ണ ഉപയോഗിക്കുന്നു. ഓരോ ആയിരം പേരും ദിവസത്തില്‍ 110 ബാരല്‍ എണ്ണ ഉപയോഗിക്കുന്നതായി വേള്‍ഡ് എനര്‍ജി വിഭാഗം നടത്തിയ പഠനത്തില്‍ പറയുന്നു. അമേരിക്കയില്‍ ആയിരം പേര്‍ ദിവസവും 60 ബാരല്‍ എണ്ണ ഉപയോഗിക്കുമ്പോള്‍ ചൈനയില്‍ ആറു ബാരല്‍ എണ്ണ ഉപയോഗിക്കുന്നു.

ലോകത്തെ എണ്ണ ഉത്പദാനത്തില്‍ ശരാശരി 11ശതമാനം കണ്ട് കുറയുമ്പോഴാണ് ഉപയോഗത്തില്‍ ഗണ്ണ്യമായ വര്‍ധനവുണ്ടാവുന്നത്. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ സൌദി അറേബ്യയില്‍ മറ്റ് ലോകത്തെ ഏതു രാജ്യത്തെക്കാളും എണ്ണ ഉപയോഗം കുടി വരുകയാണ്. എണ്ണയുടെ ഉപയോഗം കുറക്കുന്നതിന് ശക്തമായ പദ്ധതികളോടപ്പം ബോധവത്കരണവും ആവശ്യമാണ്.

ജപ്പാനില്‍ 18 ശതമാനവും അമേരിക്കയില്‍ 32 ശതമാനവും, ജര്‍മനിയില്‍ 46 ശതമാനവും ഉത്പാദാനത്തിന് അനുസൃതമായി ഉപയോഗം കുറക്കുമ്പോള്‍ സൌദി ഉത്പാദനത്തിന് അനുസൃതമായി 48 ശതമാനം ഉപയോഗം കുടുന്നു. സൌദിയില്‍ എണ്ണയുടെ ഉപയോഗം കുടി വരുന്നത് കണക്കിലെടുത്ത് ശക്തമായ ബോധവത്കരണം ആവശ്യമാണന്ന് സൌെദി അരംകോ ആവശ്യപ്പെട്ടു.

ഗുണമേന്മയുള്ള ഇലക്ട്രിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനും എണ്ണയുടെ അമിത ഉപയോഗം കുറക്കുന്നതിനും പദ്ദതി തയ്യാറാക്കണം ജനപ്പെരുപ്പവും സൌദിയില്‍് വിവിധ മേഖലകളില്‍ വളര്‍ച്ചയും കുടി വരുന്നതനുസരിച്ച് എണ്ണയുടെ ഉപയോഗം കുടിവരുകയാണ്.

ചൈന, ജപ്പാന്‍, ജര്‍മനി, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഭാവിതലമുറക്ക് വേണ്ടി എണ്ണ ഉപയോഗം കുറക്കുന്നതിനുള്ള പദ്ദതികള്‍ തറാക്കിയിക്കിയിട്ടുണ്ട്.

സൌദില്‍ ഊര്‍ജോത്പാദനം കുടിവരുന്നത് കണക്കിലെടുത്ത് നിലവാരം കുറഞ്ഞ എയര്‍ കണ്ടിഷനറുകള്‍ ഇറക്കുമതിയചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തുകുയും നിലവാരം കുറഞ്ഞ എയര്‍ കണ്ടീഷണറുകള്‍ സ്ഥാപനങ്ങളില് നിന്നും പിടിച്ചെടുക്കുകയും സൌദി വാണിജ്യ വ്യവസായ മന്ത്രാലയം നടത്തിയരുന്നു. വ്യക്തകളുടെ വാഹനം ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെ പൊതു യാത്ര പദ്ധതിനടപ്പാക്കുന്നതിനുള്ള ശ്രമങ്ങളും സൌദി അറേബ്യ ആരംഭിച്ചു കഴിഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം