ഫ്രണ്ട്സ് ക്രിയേഷന്‍സ് സ്വാതന്ത്യ്രദിനാഘോഷം സംഘടിപ്പിച്ചു
Monday, August 18, 2014 3:50 AM IST
റിയാദ്: ഇന്ത്യയുടെ അറുപത്തിയെട്ടാമത് സ്വാതന്ത്യ്രദിനം റിയാദിലെ ഫ്രണ്ട്സ് ക്രിയേഷന്‍സിന്റെ നേതൃത്വത്തില്‍ സമുചിതമായി കൊണ്ടാടി. റമാദ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി ഇന്ത്യന്‍ സ്കൂള്‍ മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ നിയാസ് ഒമര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദലി കൂടാളി അധ്യക്ഷത വഹിച്ചു. അല്‍ അബീര്‍ മാനേജര്‍ മുഹമ്മദ് ഇംറാന്‍ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു.
അഴിമതിക്കും തീവ്രവാദചിന്തകള്‍ക്കും അനീതികള്‍ക്കുമെതിരെ പൊരുതുവാന്‍ തയ്യാറില്ലാത്ത ഒരു ജനസമൂഹത്തിനും യഥാര്‍ത്ഥ സ്വാതന്ത്യ്രം അനുഭവിക്കാന്‍ അവകാശമില്ലെന്ന് യോഗം വിലയിരുത്തി.
ബാലചന്ദ്രന്‍ (എന്‍.ആര്‍.കെ), ജോസഫ് അതിരുങ്കല്‍, അഡ്വ. എല്‍.കെ. അജിത്, സലിം മൂസ, ഡോ. അബ്ദുല്‍സലാം, ഡോ. അബ്ദുല്‍ അസീസ്, ഷക്കീബ് കൊളക്കാടന്‍, നജിം കൊച്ചുകലുങ്ക്, മുഹമ്മദ് ഷാഫി (ഐ.ടി.എല്‍ വേള്‍ഡ്), സക്കീര്‍ (ന്യൂ ഏജ്) തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു. ഉബൈദ് എടവണ്ണ സ്വാതന്ത്യ്രദിന പ്രതിജ്ഞ ചൊല്ലി.

റിയാദിലെ സംഗീത ട്രൂപ്പുകളായ ചലഞ്ചേഴ്സ് സാരംഗി, ജി 5 എന്നിവര്‍ അവതരിപ്പിച്ച ദേശഭക്തിഗാനവും നൃത്തശില്‍പ്പവും ശ്രദ്ധേയമായി. നിസാര്‍ വെമ്പായം പരിപാടിയുടെ അവതാരകനായിരുന്നു. ജലീല്‍ കൊച്ചിന്‍, സുരേഷ്, ലിന്‍സി ബേബി, സത്താര്‍ മാവൂര്‍, ചീറോസ്, ഷീലാ രാജു, അഷ്ന രാജു, ഷഫീഖ് അക്ബര്‍, ആമിന അക്ബര്‍, അലീന സൂസണ്‍ ബേബി, ലീന മരിയ ബേബി, മാസ്റര്‍ നസ്റുദ്ദീന്‍, മാസ്റര്‍ മുഹ്സിന്‍, സീമാ മധു, അബി, സഞ്ജന, ഇബ്രാഹിം ബാലുശ്ശേരി, ഷറഫുദ്ദീന്‍ എന്നിവര്‍ ദേശഭക്തിഗാനങ്ങള്‍ ആലപിച്ചു.

സിറ്റിഫ്ളവര്‍, അല്‍ അബീര്‍, ഐ.ടി.എല്‍ വേള്‍ഡ്, സഫിയ ട്രാവല്‍സ്, ജീമാര്‍ട്ട്, മലബാര്‍ ഫുഡ്സ് എന്നിവര്‍ പരിപാടിയുടെ പ്രായോജകരായിരുന്നു. അല്‍ അബീര്‍ എജുക്കേഷന്‍ പ്രൊജക്ടിന്റെ വീഡിയോ പ്രസന്റേഷന്‍ മുഹമ്മദ് ഇംറാന്‍ നിര്‍വ്വഹിച്ചു. മുഖാമുഖവും നടന്നു.

ഫ്രന്റ്സ് ക്രിയേഷന്‍സ് പുറത്തിറക്കിയ സൌദി മലയാളി മാന്വലിന്റെ വിതരണോദ്ഘാടനവും ചടങ്ങില്‍ വെച്ച് നടന്നു. സിറ്റി ഫ്ളവര്‍ സി.ഒ.ഒ. ഫസല്‍ റഹ്മാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജലീല്‍ മാട്ടൂല്‍ അധ്യക്ഷത വഹിച്ചു. നൌഫല്‍ പാലക്കാടന്‍ (സഫാമക്ക ഹാര) സൌദി മലയാളി മാന്വലിന്റെ ആദ്യപ്രതി നാസര്‍ അബൂബക്കറിന് നല്‍കിക്കൊണ്ട് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. മുഹമ്മദലി മുണ്േടാടന്‍, റോജി മാത്യൂ (ഇന്ത്യന്‍ സ്കൂള്‍ മാനേജിംഗ് കമ്മിറ്റി വൈസ് ചെയര്‍മാന്‍), ഷംസീര്‍ (അല്‍ അബീര്‍), റഫീഖ് പന്നിയങ്കര (ന്യൂ സഫാമക്ക) തുടങ്ങിയവര്‍ സംബന്ധിച്ചു.

അബ്ദുല്ല വല്ലാഞ്ചിറ, ജയകൃഷ്ണന്‍ കോഴിക്കോട്, ജലീല്‍ ആലപ്പുഴ, മൂസക്കുട്ടി മുക്കം, ഷഫീഖ് കിനാലൂര്‍, ഫൈസല്‍ ആലപ്പുഴ, ഹാരിസ് ചോല തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വി.ജെ. നസ്റുദ്ദീന്‍ സ്വാഗതവും നവാസ് വെള്ളിമാടുകുന്ന് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍