'രക്തദാന പ്രവര്‍ത്തനത്തില്‍ പങ്കാളികളാവുക'
Saturday, August 16, 2014 9:40 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റ് ബ്ളഡ് ബാങ്കുമായി സഹകരിച്ചു നടത്തിക്കൊണ്ടിരിക്കുന്ന രക്തദാന പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ കല കുവൈറ്റ് മലയാളി സമൂഹത്തോട് അഭ്യര്‍ഥിച്ചു. കല കുവൈറ്റ് പ്രവര്‍ത്തകര്‍ എല്ലാ മാസവും ഒരു നിശ്ചിത അംഗങ്ങള്‍ സ്ഥിരം സംവിധാനം എന്ന നിലക്ക് രക്തം നല്‍കിക്കൊണ്ടിരിക്കുന്നുണ്െടന്നും ആ പ്രവര്‍ത്തനം തുടന്നുകൊണ്ടിരിക്കുകയാണെന്നും ബ്ളഡ് ബാങ്കുമായുള്ള ധാരണ

അനുസരിച്ച് ഈ മാസത്തെ രക്തദാനം ഓഗസ്റ് 22 നു നടക്കുമെന്നും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന കല കുവൈറ്റ് ജനറല്‍ സെക്രട്ടറി ടി.വി. ജയന്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 96652512 99122984.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍