അഴകിന്റെ വിസ്മയവുമായി മിസ് ഫോമ മലയാളം ടിവിയില്‍
Saturday, August 16, 2014 9:40 AM IST
ന്യൂയോര്‍ക്ക്: ഫോമയുടെ ദേശീയ കണ്‍വന്‍ഷനോടനുബന്ധിച്ച് നടന്ന മിസ് ഫോമ അഴകിന്റെ വിസ്മയം അമേരിക്കന്‍ മലയാളികളുടെ മലയാളം ടിവിയില്‍ സംപ്രേഷണം ചെയ്യുന്നു.

ഓഗസ്റ് 17ന് (ഞായര്‍) രാത്രി എട്ടിന് (ന്യൂയോര്‍ക്ക് സമയം) സംപ്രേക്ഷണം ചെയ്യും.

അമേരിക്കന്‍ മലയാളികളേയും യുവജന സമൂഹത്തേയും ഒരു പുതിയ സാംസ്കാരിക ബോധത്തിലേക്ക് ഉയര്‍ത്തിയ സാസ്കാരിക സാന്നിധ്യമാണ് ഫോമ. ഫോമയുടെ 2014 ലെ ഫിലാഡല്‍ഫിയ ദേശീയ കണ്‍വന്‍ഷന്‍ ചലിച്ചിത്ര, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലെ പ്രതിഭാ സാന്നിധ്യംകൊണ്ട് ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

മലയാളം ഐപിടിവി, ബോം ടിവി പ്ളാറ്റ് ഫോമിലൂടെ മലയാളത്തിലെ എല്ലാ മലയാളം ചാനലുകളും മറ്റ് പ്രാദേശിക, ഭാരതീയ വിദേശ ചാനലുകളും ലളിതമായ സാങ്കേതിക സംവിധാനത്തിലൂടെ ലഭിക്കുന്നു. ഡിജിറ്റല്‍ ക്വാളിറ്റിയില്‍ സംവിധാനം ചെയ്ത യുഎം ബോക്സ് സംവിധാനത്തിലൂടെയാണ് ഈ ദൃശ്യകാഴ്ച അമേരിക്കന്‍ മലയാളികള്‍ക്ക് മുമ്പിലെത്തുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 732 648 0576.