ഡിഎംഎ സ്വാതന്ത്യ്രദിനം ആഘോഷിച്ചു
Saturday, August 16, 2014 9:39 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി മലയാളി അസോസിയേഷന്‍ (ഡിഎംഎ) സ്വാതന്ത്യ്രദിനം ഡിഎംഎ സമുച്ചയത്തില്‍ പ്രൌഡ ഗംഭീരമായി ആഘോഷിച്ചു. ഡിഎംഎ പ്രസിഡന്റ് എ.ടി സൈനുദ്ദീന്‍ പതാക ഉയര്‍ത്തിയതോടെ പരിപാടികള്‍ക്ക് തുടക്കമായി. ജനറല്‍ സെക്രട്ടറി സി. ചന്ദ്രന്‍, വൈസ് പ്രസിഡന്റ് ജി ശിവശങ്കരന്‍, ഒ. ഷാജി കുമാര്‍, എ.എന്‍ വിജയന്‍, പി. രവീന്ദ്രന്‍, സി.ബി മോഹന്‍, മുരളീധരന്‍ എന്നിവര്‍ ആശംസ നേര്‍ന്ന് പ്രസംഗിച്ചു.

ആര്‍.കെ പുരം ശാഖയിലെ കുട്ടികള്‍ ആലപിച്ച ദേശ ഭക്തിഗാനങ്ങള്‍, സ്വാതന്ത്യ്ര സമര ചരിത്രത്തെപ്പറ്റിയുള്ള ഉപന്യാസ മത്സരം, പായ വിതരണം എന്നിവ പരിപാടികക്ക് മിഴിവേകി.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്