ഓക്ലന്‍ഡില്‍ 'പൊന്നോണം 14' ഓഗസ്റ് 30ന്
Saturday, August 16, 2014 9:36 AM IST
ഓക്ലാന്‍ഡ്: ഓഷ്യാനയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ ഓക് ലാന്‍ഡ് മലയാളി സമാജത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ 'പൊന്നോണം 14' ഓഗസ്റ് 30ന് ഓക്ലന്‍ഡിലെ മഹാത്മാഗാന്ധി സെന്ററില്‍ (145, ചലം ചീൃവേ ഞീമറ, ഋറലി ഠലൃൃമരല, അൌരസഹമിറ) ആഘോഷിക്കുന്നു.

വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന വിഭവ സമൃദ്ധമായ ഓണസദ്യക്കുശേഷം, ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാവേലി മന്നന്റെ എഴുന്നള്ളത്ത്, ഓണസന്ദേശം, തുടര്‍ന്ന് ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനവും സമാജത്തിന്റെ വാര്‍ഷിക പ്രസിദ്ധികരണമായ 'ദര്‍പ്പണം 2014' മാസികയുടെ പ്രകാശനം, കലോല്‍സവ വിജയികള്‍ക്കുള്ള സമ്മാനദാനം എന്നിവ നടക്കും.

തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറും. 'ഈ പൊന്നോണം നാം ഒന്നിച്ച്' എന്ന ഈ വര്‍ഷത്തെ സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഓണഘോഷങ്ങളുടെ ഭാഗമാകാന്‍ അവസരം നല്‍കിക്കൊണ്ടുള്ള ആഘോഷ പരിപാടിയാണ് സമാജം ഇത്തവണ ആസുത്രണം ചെയ്തിരിക്കുന്നത്.

ഒന്നിച്ചുചേര്‍ന്നുള്ള ആഘോഷങ്ങളുടെ ഭാഗമാകുന്നതുവഴി പുതിയ തലമുറകള്‍ക്കു ഓണത്തെപ്പറ്റിയുള്ള സങ്കല്‍പ്പങ്ങളും ചിന്തകളും കൈമാറാന്‍ കഴിയട്ടേ എന്നു സമാജം ഭാരവാഹികള്‍ ആശംസിച്ചു.

ഓണാഘോഷ പരിപാടികളിലേക്ക് ഓക്ലാന്‍ഡിലെ എല്ലാ മലയാളി കുടുംബാംഗങ്ങളെയും സമാജം കമ്മിറ്റി സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ജോസഫ് ജോര്‍ജ്