നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നാളെ കാര്‍ത്തിക പൊങ്കാലയും ജന്മാഷ്ടമി ആഘോഷവും ഓഗസ്റ് 18 ന്
Saturday, August 16, 2014 9:33 AM IST
ന്യൂഡല്‍ഹി : നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ഓഗസ്റ് 18ന് (തിങ്കള്‍) കാര്‍ത്തിക പൊങ്കാലയും ജന്മാഷ്ടമി ആഘോഷവും നടക്കും.

രാവിലെ 5.30ന് ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. ക്ഷേത്ര മേല്‍ശാന്തി അനില്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ രാവിലെ 8.30ന് ക്ഷേത്ര ശ്രീകോവിലില്‍ നിന്നും പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പകരും.

പ്രഭാത പൂജകള്‍ക്കു ശേഷം വിശേഷാല്‍ പൂജകളും കാര്‍ത്തിക പൊങ്കാലയോടും ജന്മാഷ്ടമിയോടും അനുബന്ധിച്ചു ഉണ്ടാവും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9811219540 (യശോധരന്‍ നായര്‍) എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി