ഹാജിമാരെ വരവേല്‍ക്കാന്‍ കരുതലോടെ ഇന്ത്യന്‍ ഹജ്ജ് മിഷനും മക്ക ഹജ്ജ് വെല്‍ഫയറും
Saturday, August 16, 2014 9:32 AM IST
മക്ക: ആസന്നമായ ഹജ്ജിനുള്ള തയാറെടുപ്പുകളുടെ ഭാഗമായി മക്കയിലെ സൌദി ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള മുഴുവന്‍ ഹോസ്പിറ്റലുകളിലും ഇന്ത്യന്‍ ഹജ്ജ് കോണ്‍സുലേറ്റര്‍ ഹാജി നൂര്‍ റഹ്മാന്റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി.

മെഡിക്കല്‍ കോഓര്‍ഡിനേറ്റര്‍ മുഹമ്മദ് ആവിദ്, മക്ക ഒഐസിസി പ്രസിഡന്റ് ശനിയാസ് കുന്നിക്കോട്, മക്ക വെല്‍ഫയര്‍ ഫോറം കോഓര്‍ഡിനേറ്റര്‍ ഷാജി ചുനക്കര, അലവി കൊണ്േടാട്ടി, അഹമ്മദ്, ഹുസൈന ചൂനാദ്, ഷേക്ക് അമീര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

മക്ക അല നൂറില്‍ എത്തിയ സംഘത്തിന് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് ഉമര്‍ ബാബാഗയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. കോണ്‍സുലേറ്റ് ജനറല്‍ ആശുപത്രി ജീവനക്കാരുടെ നല്ല സേവനങ്ങളെ അഭിനന്ദിച്ചു. മെഡിക്കല്‍ ഡയറക്ടര്‍ ഇന്ത്യന്‍ ഹാജിമാര്‍ക്ക് വേണ്ട പരിഗണന നല്‍കുമെന്നും ഹജിമാര്‍ക്കായി സേവനം ചെയ്യുന്നതില്‍ ഇന്ത്യന്‍ സമൂഹം, വിശിഷ്യ കേരളീയര്‍ തങ്ങളുടെ ജോലിക്കിടയിലും സമയം കണ്െടത്തി അല്ലാഹുവിന്റെ അഥിതികളെ പരിചരിക്കുന്നതില്‍ സംതൃപ്തി രേഖപെടുത്തുകയും അവരുടെ സേവനങ്ങള മഹത്തരമാണെന്നു ഡോ. മുഹമ്മദ് ഉമര്‍ ബാബാഗ പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍