പോസ്റല്‍ പിക്നിക്ക് ഉജ്വലമായി
Saturday, August 16, 2014 4:48 AM IST
ഷിക്കാഗോ: ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള പോസ്റല്‍ പ്ളാന്റുകളിലും ഓഫീസുകളിലും ജോലി ചെയ്യുന്ന മലയാളി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി നടത്തിയ പോസ്റല്‍ മലയാളി പിക്നിക്ക് വ്യത്യസ്തമായ പരിപാടികളോടെ ഉജ്വലമായി സമാപിച്ചു.

ഓഗസ്റ് ഒമ്പതാം തീയതി രാവിലെ ഗ്ളെന്‍വ്യൂവിലുള്ള ജോണ്‍സ് പാര്‍ക്കില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ വെച്ച് പിക്നിക്കിന്റെ ഉദ്ഘാടനം പോസ്റല്‍ സര്‍വീസില്‍ പോസ്റ് മാസ്ററായി ജോലി ചെയ്യുന്ന ജോസഫ് തെക്കേക്കര നിര്‍വഹിച്ചു. ജോര്‍ജ് പണിക്കര്‍ ആശംസാ പ്രസംഗം നടത്തി. മനോജ് അച്ചേട്ട് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.

തുടര്‍ന്ന് പോസ്റല്‍ ജീവനക്കാരേയും കുടുംബാംഗങ്ങളേയും പരസ്പരം പരിചയപ്പെടുത്തുന്ന ഹൃദ്യമായ ചടങ്ങ് നടന്നു. അതിനുശേഷം വിവിധ പ്രായപരിധിയിലുള്ളവര്‍ക്കുവേണ്ടി വിവിധ ഗെയിമുകള്‍ നടത്തപ്പെട്ടു. മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് ഭാരവാഹികളുടെ നേതൃത്വത്തില്‍ സമ്മാന വിതരണം നടന്നു.

മനോജ് അച്ചേട്ട്, സണ്ണി ജോണ്‍, മത്യാസ് പുല്ലാപ്പള്ളി, സോഫി ജോര്‍ജ്, മോളി അഗസ്റിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഈവര്‍ഷത്തെ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. കായിക മത്സരങ്ങള്‍ക്ക് വില്‍സണ്‍ വടക്കുംചേരി, ബിന്‍സ് വെളിയത്തുമാലില്‍, മാത്യു മണപ്പള്ളി, ആഷ്ലി ജോര്‍ജ്, സജി പുതൃക്കയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. പിക്നിക്ക് വേളയില്‍ നടന്ന പൊതുയോഗത്തില്‍ വെച്ച് അടുത്ത വര്‍ഷത്തെ ഭാരവാഹികളായി ജോസഫ് ചാക്കോ (കണ്‍വീനര്‍), ബെന്നി ജോസഫ്, ജോബ്മോന്‍ മാത്യു, സിബി ജോസഫ് എന്നിവരെ തെരഞ്ഞെടുത്തു. പുരുഷന്മാരുടേയും വനിതകളുടേയും വാശിയേറിയ വടംവലി മത്സരത്തോടുകൂടി പിക്നിക്ക് സമാപിച്ചു. മനോജ് അച്ചേട്ട് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം