മാപ്പ് ഓണാഘോഷം സെപ്റ്റംബര്‍ ആറിന്
Saturday, August 16, 2014 4:47 AM IST
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഈവര്‍ഷത്തെ ഓണാഘോഷങ്ങള്‍ സെപ്റ്റംബര്‍ ആറാം തീയതി ശനിയാഴ്ച രാവിലെ 10.30 മുതല്‍ വൈകുന്നേരം നാലു വരെ ഫിലാഡല്‍ഫിയയിലെ അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (10197, ചീൃവേ ഋമ അ്ലിൌല, ജവശഹമറലഹുവശമ, ജഅ 19116) വെച്ച് വിപുലമായ പരിപാടികളോടുകൂടി നടത്തുവാന്‍ തീരുമാനിച്ചു. അതിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു.

കലാ-സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികള്‍ ഓണാഘോഷപരിപാടിയില്‍ സംബന്ധിക്കും. ചെണ്ടമേളം, തിരുവാതിര കളി, ഓട്ടന്‍തുള്ളല്‍, വള്ളംകളി എന്നീ കലാപരിപാടികള്‍ക്കുപുറമെ വിവിധ ഡാന്‍സ് ഗ്രൂപ്പുകളുടെ നൃത്തപരിപാടികളും, ഗാനമേള എന്നിവയും ഈവര്‍ഷത്തെ ഓണാഘോഷപരിപാടികളുടെ പ്രത്യേകതകളാണ്. എക്കാലവും ഫിലാഡല്‍ഫിയയിലെ മലയാളികള്‍ കാത്തിരിക്കുന്ന മാപ്പിന്റെ രുചികരമായ ഓണസദ്യ തയാറാക്കുന്നതിനുള്ള തയാറെടുപ്പിലാണ് ഭാരവാഹികള്‍.

പ്രസിഡന്റ് സാബു സ്കറിയ, വൈസ് പ്രസിഡന്റ് തോമസ് എം. ജോര്‍ജ്, ജനറല്‍ സെക്രട്ടറി ഷാജി ജോസഫ്, ട്രഷറര്‍ ജോണ്‍സണ്‍ മാത്യു, അക്കൌണ്ടന്റ് ഐപ് മാരേട്ട്, മറ്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഓണാഘോഷപരിപാടികളുടെ വിജയത്തിനായുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു. അതിനായി മനോഹരമായ ഒരു സുവനീറിന്റെ പണിപ്പുരയിലാണ് ചീഫ് എഡിറ്റര്‍ തോമസ് എം. ജോര്‍ജും മറ്റ് സുവനീര്‍ കമ്മിറ്റി അംഗങ്ങളും. എല്ലാ മലയാളി സുഹൃത്തുക്കളേയും ഓണാഘോഷപരിപാടിയിലേക്ക് ഭാരവാഹികള്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം