മയൂര്‍ വിഹാറിലെ മലയാളികളുടെ ഓണാഘോഷം സെപ്റ്റംബര്‍ 14 ന്
Thursday, August 14, 2014 8:54 AM IST
ന്യൂഡല്‍ഹി: മയൂര്‍ വിഹാറിലെ ചില്ലാ ഡിഡിഎ ഫ്ളാറ്റ്സിലെ മലയാളികള്‍ സെപ്റ്റംബര്‍ 14 ന് (ഞായര്‍) പൂജാ പാര്‍ക്കില്‍ വിവിധ കായിക മത്സരങ്ങളോടെയും കലാ പരിപാടികളോടെയും പൊന്നോണം ആഘോഷിക്കുന്നു.

മത്സരങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി 50, 100 മീറ്റര്‍ ഓട്ടം, ചാക്കില്‍ കയറി ഓട്ടം, സ്കിപ്പിംഗ്, സൈക്കിള്‍ സ്ളോ റെയ്സ്, ഓര്‍മ പരിശോധന, കൊച്ചുകുട്ടികള്‍ക്കായി മിട്ടായി പെറുക്കല്‍, സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി കസേരകളി, നാരങ്ങയും സ്പൂണുമായി ഓട്ടം, സൂചിയില്‍ നൂല്‍ കോര്‍ക്കല്‍, 15 വയസിനുമേല്‍ പ്രായമുള്ള പുരുഷന്മാര്‍ക്കായി ഉറിയടി (കുടം ഉടയ്ക്കല്‍) എന്നിവ ഉണ്ടാകും.

പ്രവേശന ഫീസ് ഈടാക്കുന്ന മത്സരങ്ങളായ ഷട്ടില്‍ (സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും), കാരംസ്, ചെസ്, ചീട്ടുകളി എന്നിവയും മത്സരങ്ങളായുണ്ട്. ഉച്ചക്ക് 12 മുതല്‍ രണ്ടു വരെ വിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടാവും. ലക്കിഡ്രോയില്‍ ഒന്നാം സമ്മാനമായി 165 ലിറ്റര്‍ ഫ്രിഡ്ജ്, രണ്ടാം സമ്മാനം സൈക്കിള്‍, മൂന്നാം സമ്മാനം മൈക്രോ വേവ് ഓവന്‍, എന്നിവയും 10 പ്രോത്സാഹന സമ്മാനങ്ങളും നല്‍കും.

വൈകുന്നേരം ആറു മുതല്‍ രാത്രി 9.30 വരെ തിരുവാതിര കളി, ഭരതനാട്യം, ഓണപ്പാട്ടുകളോ, നാടാന്‍ പാട്ടുകളോ ഉള്‍പ്പെടുത്തി സമൂഹ നൃത്തം, പ്രച്ഛന്ന വേഷം, ഓണപ്പാട്ടുകള്‍ എന്നീ കലാപരിപാടികള്‍ സ്റ്റേജില്‍ നടത്തപ്പെടും. തുടര്‍ന്ന് ലക്കിഡ്രോയും സമ്മാന വിതരണവും നടക്കും.

പരിപാടികളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഓഗസ്റ് 25ന് മുമ്പായി പേരുകള്‍ രജിസ്റര്‍ ചെയ്യണമെന്ന് സംഘാടകരായ വേണുഗോപാല്‍, ഭരതന്‍, ജോര്‍ജ്, ലിയോണ്‍, പാപ്പച്ചന്‍, രവീന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9873187450, 9910269010, 9990122455, 9899020329, 9650052756, 9810438567.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി