ഡാളസില്‍ റെജി വര്‍ഗീസ് നയിക്കുന്ന ആത്മീയ പ്രഭാഷണം ഓഗസ്റ് 15 മുതല്‍ 17 വരെ
Thursday, August 14, 2014 6:28 AM IST
ഡാളസ്: കരോള്‍ട്ടണ്‍ മാര്‍ത്തോമ ഇടവകയുടെ ഇടവക ദിനാഘോഷവും വാര്‍ഷിക കണ്‍വന്‍ഷനും ഓഗസ്റ് 15 ന് (വെളളി) മുതല്‍ 17 (ഞായര്‍) വരെ നടത്തുന്നു.

യേശുവിങ്കലേക്ക് നോക്കുക(സനുനുണ്മ ത്നഗ്നഗ്മത്സ നുത്നനുന്ഥ ഗ്മണ്മഗ്നി ത്ഥനുന്ഥഗ്മന്ഥ) എന്ന വിഷയത്തെ ആസ്പദമാക്കി മാര്‍ത്തോമ സന്നദ്ധ സുവിശേഷക സംഘം നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന സെക്രട്ടറി റെജി കെ. വര്‍ഗീസ് (ഹൂസ്റണ്‍) മുഖ്യ പ്രഭാഷണം നടത്തും.

വെളളി, ശനി ദിവസങ്ങളില്‍ വൈകിട്ട് 6.30 ന് ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ ഞായറാഴ്ച രാവിലെ 9.30 ന് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയുടെ ശുശ്രൂഷയോടുകൂടി പര്യവസാനിക്കും. ഇടവക ഗായക സംഘത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക ഗാനശുശ്രൂഷ ഉണ്ടായിരിക്കും.

കണ്‍വന്‍ഷനിലേക്ക് എല്ലാ സഭാ വിശ്വാസികളെയും ക്ഷണിക്കുന്നതായി ഇടവക വികാരി സാം മാത്യു അച്ചന്‍, സെക്രട്ടറി ജൂബി അലക്സാണ്ടര്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷാജി രാമപുരം