സന്ദര്‍ശക വീസകള്‍ അനുവദിക്കുന്നതിന് മൂന്ന് ദിനാറില്‍ നിന്ന് നൂറു ദിനാര്‍ വീതം ഫീസ് വര്‍ധിപ്പിക്കുന്നു
Thursday, August 14, 2014 6:24 AM IST
കുവൈറ്റ് സിറ്റി: സന്ദര്‍ശക വീസകള്‍ അനുവദിക്കുന്നതിന് മൂന്ന് ദിനാറില്‍ നിന്ന് നൂറ് ദീനാര്‍ വീതം ഫീസ് ഈടാക്കുന്നതിനുള്ള നിര്‍ദേശം ആഭ്യന്തര മന്ത്രിയുടെ സജീവ പരിഗണനയിലാണ്.

ഫീസ് വര്‍ധിപ്പിക്കണമെന്നത് ഏറക്കാലമായുള്ള എമിഗ്രേഷന്‍ വകുപ്പിന്റെ ആവശ്യമാണെങ്കിലും അടുത്തിടെയാണ് ഇതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയത്. ഇതോടൊപ്പം സന്ദര്‍ശക വീസ അനുവദിക്കുന്നതിന് ബന്ധപ്പെട്ട സ്പോണ്‍സര്‍ക്ക് ഉണ്ടാകേണ്ട കുറഞ്ഞ മാസവരുമാനം 250 ദിനാറില്‍നിന്ന് 400 ദിനാറാക്കി ഉയര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. ഇതും എമിഗ്രേഷന്‍ ഡിപ്പാര്‍ട്ടുമെന്റും പൌരത്വ, പാസ്പോര്‍ട്ട് വിഭാഗവും അംഗീകരിച്ച് ആഭ്യന്തര മന്ത്രിക്ക് സമര്‍പ്പിച്ച ശിപാര്‍ശയിലുണ്ട്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍